ഉടുപ്പിന്റെ വികൃതികളാണ്
പ്രശ്നം
കാലത്തുണർന്നണിയാന്‍ നോക്കുമ്പോള്‍
ചിലപ്പോള്‍
കൈകാലുകള്‍ സ്ഥാനം തെറ്റിവളർന്ന്
മാറിനിന്ന്
കളിയാക്കി ചിരിയ്ക്കുന്നുണ്ടാകും
മുറിച്ചെടുത്ത് സ്വസ്ഥാനങ്ങളില്‍-
ത്തുന്നിച്ചേർക്കുന്നത് വരെയുള്ള
അതിഭീത സ്വപ്നങ്ങള്‍....
മറ്റ്ചിലപ്പോഴൊരു
ചാറ്റല്‍മഴയില്‍ കുതിർന്ന്
മുമ്പ്കാണാത്ത
പലനിറങ്ങളണിഞ്ഞ്
കാറ്റത്ത്കിടന്നങ്ങിനെ
ആടുകയാവും.
ആകെ കഴുകിയുണക്കി
പഴയനിറം
വീണ്ടെടുക്കുന്നതുവരെയുള്ള
അതിഗൂഢനോവുകള്‍...
മറ്റ്ചിലപ്പോള്‍
ആകൃതിയാകെ മാറിമറിഞ്ഞ്
പിടിതരാതെ
തലയ്ക്ക്മുകളില്‍
പറന്നുനടക്കുന്നുണ്ടാവും
വല്ലവിധവുമെത്തിപ്പിടിച്ച്
വലിച്ചുംകുറുക്കിയും
പൂർവ്വരൂപത്തിലാക്കുന്നത് വരെയുള്ള
അപൂർവ്വഭ്രാന്തികള്‍....
ഉടുപ്പിന്റെ
വലിപ്പവും
നിറവും
ആകൃതിയുമൊക്കെ
നാട്ടുക്കൂട്ടം
നേരത്തേ
നിശ്ചയിച്ചുകഴിഞ്ഞതാണല്ലോ.
-----------------------
(കുറേക്കാലം മുന്‍പ് പ്രസിദ്ധീകരിച്ച ഒരു കവിത)
പ്രശ്നം
കാലത്തുണർന്നണിയാന്‍ നോക്കുമ്പോള്‍
ചിലപ്പോള്‍
കൈകാലുകള്‍ സ്ഥാനം തെറ്റിവളർന്ന്
മാറിനിന്ന്
കളിയാക്കി ചിരിയ്ക്കുന്നുണ്ടാകും
മുറിച്ചെടുത്ത് സ്വസ്ഥാനങ്ങളില്‍-
ത്തുന്നിച്ചേർക്കുന്നത് വരെയുള്ള
അതിഭീത സ്വപ്നങ്ങള്‍....
മറ്റ്ചിലപ്പോഴൊരു
ചാറ്റല്‍മഴയില്‍ കുതിർന്ന്
മുമ്പ്കാണാത്ത
പലനിറങ്ങളണിഞ്ഞ്
കാറ്റത്ത്കിടന്നങ്ങിനെ
ആടുകയാവും.
ആകെ കഴുകിയുണക്കി
പഴയനിറം
വീണ്ടെടുക്കുന്നതുവരെയുള്ള
അതിഗൂഢനോവുകള്‍...
മറ്റ്ചിലപ്പോള്‍
ആകൃതിയാകെ മാറിമറിഞ്ഞ്
പിടിതരാതെ
തലയ്ക്ക്മുകളില്‍
പറന്നുനടക്കുന്നുണ്ടാവും
വല്ലവിധവുമെത്തിപ്പിടിച്ച്
വലിച്ചുംകുറുക്കിയും
പൂർവ്വരൂപത്തിലാക്കുന്നത് വരെയുള്ള
അപൂർവ്വഭ്രാന്തികള്‍....
ഉടുപ്പിന്റെ
വലിപ്പവും
നിറവും
ആകൃതിയുമൊക്കെ
നാട്ടുക്കൂട്ടം
നേരത്തേ
നിശ്ചയിച്ചുകഴിഞ്ഞതാണല്ലോ.
-----------------------
(കുറേക്കാലം മുന്‍പ് പ്രസിദ്ധീകരിച്ച ഒരു കവിത)
26 comments:
കുറേക്കാലമുന്പ് പ്രസിദ്ധീകരിച്ച ഒരു കവിതയാണിത്
come with a new udupp
"ഉടുപ്പിന്റെ
വലിപ്പവും
നിറവും
ആകൃതിയുമൊക്കെ
നാട്ടുക്കൂട്ടം
നേരത്തേ
നിശ്ചയിച്ചുകഴിഞ്ഞതാണല്ലോ."
ഇഷ്ടമായി ഇത്.
ഒരു ഉടുപ്പിനു ഇത്രയും വികൃതികളോ? നല്ല വരികള്‍.
കൊള്ളാം. ഇഷ്ടമായി.:)
ഉടുപ്പിന്റെ വികൃതികള്‍ കൊള്ളാം ചേച്ചീ.
:)
ഉടുപ്പിന്റ്റ്റെ പോക്രിത്തരം ഇഷ്ടമായി
ഈ കവിതയിലെ ചിന്ത ഏറെ ഇഷ്ടമായി...വരികളും...പ്രത്യേകിച്ചും അവസാന പാരഗ്രാഫിലെ ആ വരികള്‍...നാട്ടുക്കൂട്ടം നേരത്തെ തന്നെ ഉറപ്പിക്കുന്ന തീരുമാനങ്ങള്‍....
കവിത ഇഷ്ടമായി :-)
കൊള്ളാല്ലോ ഉടുപ്പിടുവിച്ച ചിന്തകള്‍...:)
ഉറക്കമുണരുമ്പോള്‍, കാഫ്കയുടെ 'metamorphosis' പോലെ, കൈകാലുകള്‍ സ്ഥാനം തെറ്റി വളര്‍ന്ന എന്നെ അത്ഭുതത്തോടെ തുറിച്ചുനോക്കുന്ന ഉടുപ്പിനെയാണു് ഞാന്‍ ചിലപ്പോള്‍ കാണാറു്! ഉടുപ്പിന്റെ വലിപ്പവും നിറവും ആകൃതിയുമൊക്കെ നാട്ടുക്കൂട്ടം നേരത്തേ നിശ്ചയിച്ചുകഴിഞ്ഞതായതിനാല് മാറുന്നുമില്ല. :)
ചിന്തകള്‍ കൊള്ളാം.
(ഉടുപ്പ്;
കിടപ്പുണ്ട് നടപ്പുണ്ട് മടുപ്പുണ്ട് നരപ്പുണ്ട് മരണം!)
സോറി :)
കവിത ഇഷ്ടമായി.
ഉടുപ്പിനു സ്വാതന്ത്ര്യം ഉണ്ടാവണം, ഉടുക്കുന്നവരുടെ അടിമകളാവരുത് സിന്ദാബാദ്.... സിന്ദാബാദ്......
ഇഷ്ടപ്പെട്ടു.
ഓ.ടോ. ഈ ഉടുപ്പുകള്‍ വേണ്ടെന്നു വയ്ക്കാന്‍ പറ്റില്ല അല്ലേ.:)
ഉടുപ്പെനിക്കിഷ്ടായീ.
ചെറിയ ഒരണ്ണം ഞാന്‍ മുന്‍പെഴുതിയിരുന്നു
ഇവിടെ
"മുറിച്ചെടുത്ത് സ്വസ്ഥാനങ്ങളില്‍-
ത്തുന്നിച്ചേറ്ക്കുന്നത് വരെയുള്ള
അതിഭീത സ്വപ്നങ്ങള്‍...."
സ്ഥാനം തെറ്റാത്തതായി ഒന്നുമില്ലാത്തയീക്കാലത്ത്
അതിഭീത സ്വപ്നങ്ങളിലൂടെ നമ്മള്......
മുന്‍പേ നിശ്ചയിച്ചതിനൊപ്പം
പൊരുത്തപ്പെട്ടു പോവുക
ബാബൂ,മെറ്റമോറ്ഫോസിസ്സിലെ നായകനൊരു കീടമായിമാറുയുകയായിരുന്നില്ലെ?
പണ്ട് വായിച്ചതാണ്
ജിതേന്ദ്രകുമാര്‍,പ്രശ്നം ഇനീം വഷളാക്വാല്ലെ?:)
വേണൂ,കറ്ണ്ണന്റെ പടച്ചട്ടപോലെ,ജനിയ്ക്കുമ്പോളെ കൂടെയുള്ളതല്ലേയിതു?
നജൂസേ,ഞാനാക്കവിത അന്നേ കണ്ടിരുന്നു
ഹാരിസേ,അത് പറ്റാത്ത വിഷമം
അല്ലെയീപ്പറഞ്ഞേ?
പാമര്ന്,വാത്മീകി,ഹരിത്,ശ്രീ,പ്രിയ,ശിവ,
ശ്രീവല്ലഭന്,റോസ്,ജ്യോനവന്,
നജുസ്,കവിതയിഷ്ട്ടപ്പെട്ടന്ന് പറഞ്ഞതില്‍ വളരെ സന്തോഷം.
രഞ്ജിത്,ഉപാസന,ഗോപക് ഈ സന്ദറ്ശനത്തിന് നമസ്കാരം
നാട്ടുകൂട്ടം കല്‍പ്പിച്ച പരിമിതികളില്‍ നിന്നുകൊണ്ടുതന്നെ കാണിക്കാന്‍ പറ്റുന്ന സ്വാതന്ത്ര്യങ്ങള്‍!
ഉടുപ്പ് കാഴ്ചകള്ക്കിടയിലെ മറയാണല്ലോ, സമൂഹത്തിന്റെ ഓരോ പിടിവാശിയേ... മറയില്ലാത്ത കാലം ആശംസിക്കുന്നു. :)
പ്രമോദേ,കിനാവേ സന്ദർശനത്തിൻ സന്തോഷം.
ഭൂമിപുത്രീ ഞാന്‍ മഴയുടെ മകള്‍... ഉടുപ്പ് എനിക്കിഷ്ടായി ട്ടോ.... ഗംഭീരം
‘മഴയുടെ മകളേ’ഈ സന്ദർശനത്തിൻ നന്ദിയുണ്ട്ട്ടൊ
Wow..good one..
vibranthiyude....thalethileke.....kondupkunnu.......valere nalla chinthakal nalla....kavithakal....
shekook- ഇതൊക്കെയിവിടെ കിടപ്പുണ്ടെന്ന് ഞാൻ തന്നെ മറന്നുപോയിരുന്നു.
വൈകിയെത്തിയ ഈ സന്ദർശനത്തിനും ഓർമ്മപ്പെടുത്തലിനും നന്ദി
Post a Comment