ഡയറിയുടെ
അപ്പോയ്ന്മെന്റ്സ് താളില്‍
ഒരോറ്മ്മക്കുറിപ്പ്-
മതിലിനപ്പുറമുള്ള
അപരിചിതനുമായി
ഒരു കൂടിക്കാഴ്ച്ച-
തീയതിയില്ല!
സമയത്തിന്റെ
വന്മതിലിന്മേ-
ലിങ്ങേയറ്റവും
മങ്ങേയറ്റവും
രണ്ട് വാതിലുകള്‍-
ഒന്ന്-എന്റ റ്
രണ്ട്-എക്സിറ്റ്
ചോദ്യമിങ്ങനെ-
ഒന്നാം വാതിലിനരുകില്‍
കാത്തുനില്‍ക്കാം..
ഇങ്ങോട്ട് വരട്ടെയെന്നോ?
അതോ-
രണ്ടാം വാതിലിലൂടെ
അങ്ങോട്ട് പോകണോ?
അപ്പോയ്ന്മെന്റ്സ് താളില്‍
ഒരോറ്മ്മക്കുറിപ്പ്-
മതിലിനപ്പുറമുള്ള
അപരിചിതനുമായി
ഒരു കൂടിക്കാഴ്ച്ച-
തീയതിയില്ല!
സമയത്തിന്റെ
വന്മതിലിന്മേ-
ലിങ്ങേയറ്റവും
മങ്ങേയറ്റവും
രണ്ട് വാതിലുകള്‍-
ഒന്ന്-എന്റ റ്
രണ്ട്-എക്സിറ്റ്
ചോദ്യമിങ്ങനെ-
ഒന്നാം വാതിലിനരുകില്‍
കാത്തുനില്‍ക്കാം..
ഇങ്ങോട്ട് വരട്ടെയെന്നോ?
അതോ-
രണ്ടാം വാതിലിലൂടെ
അങ്ങോട്ട് പോകണോ?
25 comments:
കുറെക്കാലം മുന്‍പ് പ്രസിദ്ധീകരിച്ച പഴയ ഒരു കവിത.
ഏതെങ്കിലും വഴിയില്‍ക്കുടി എങ്ങോട്ടെങ്കിലും ഇറങ്ങി പോകുന്നതിനു എന്തൊ തരണം ജയ....!!!;)
ഏതെങ്കിലും വഴിയിലൂടെ ഏതേലും തീരത്തിലേയ്ക്ക് പോകുന്നെ..;p
സമയത്തിനപ്പുറത്തേക്കോ...
അതോ ഇപ്പുറത്തേക്കോ...
പ്രയാണം...
രണ്ടുമേറെക്കുറെ അസാധ്യം..
(പിന്നെ വാതിലില്‍ എഴുതിയത്
എണ്റ്റ് എന്നോ എണ്റ്റര്‍ എന്നോ.. )
ഇറങ്ങിപ്പോയവരെക്കുറിച്ച് ഈ കുറിപ്പുകള്‍ വായിച്ചിരുന്നോ?
കവിത നന്നായി. :)
ഇങ്ങേ തലക്കലെ എന്ററില്‍ നിന്ന് അങ്ങേ തലക്കലെ എക്സിറ്റിലേക്ക് പോകുന്നതിനിടയിലെ ചുവരെഴുത്തുകള്‍ വായിക്കട്ടെ ഞാനല്പം. :)
എന്ററോ എക്സിറ്റോ മാത്രമുള്ള വാതിലുകള്‍? ഭയാനകം!
But in വൈകാരികത there is no logic, no കണ്ണു്, no മൂക്കു്! അവിടെ നിയന്ത്രണങ്ങള്‍ ഒന്നുമില്ലല്ലോ. Inhibition threshold ഒന്നു് overcome ചെയ്യാനാ പാടു്. അതു് കഴിഞ്ഞാല്‍ പിന്നെ neither വന്മതില്‍ nor വാതിലുകള്‍!
കവിത കൊള്ളാം.
എല്ലാം വഴിക്കളും അടയുമ്പോള്‍ എതെലും
ഒരു വഴി തുറക്കാതെ ഇരിക്കില്ല
മുട്ടുവിന്‍ തുറക്കപെടും എന്നലെ ബൈബിളില്‍
പോലും പറഞ്ഞിരിക്കുന്നത്
സമയത്തിന്റെ
വന്മതിലിന്മേ-
ലിങ്ങേയറ്റവും
മങ്ങേയറ്റവും
രണ്ട് വാതിലുകള്‍-
ഒന്ന്-എന്റ റ്
രണ്ട്-എക്സിറ്റ്
തുറന്നിട്ട രണ്ട് വാതിലുകള്‍ക്കിടയിലൂടെ ആരൊക്കൊയൊ പോയിരുന്ന്. അടയാളങ്ങളില്ലാടെ ഒന്നും അടയാളപ്പെടുത്താതെ.
അങ്ങോട്ട് പോവാനോ, വരുമെന്നു പ്രതീക്ഷിച്ച് കാത്തിരിക്കാനോ ആവാതെ, ആത്മനിന്ദയും അപകര്‍ഷതയും പുതച്ച് ആരുടേയും കണ്ണില്‍ പെടാതെ എവിടെയെങ്കിലും മറഞ്ഞിരിക്കലാണ് കവിയുടെ തലക്കുറി.
രണ്ടു വാതിലുകളും ഒന്നാകുന്നൊരു സമയമുണ്ടോ? ഉണ്ടാകുമോ?
നല്ല കവിത.
നല്ല കവിത..
ഇഷ്ടം തോന്നുന്ന വരികള്‍
എക്സിറ്റിലേക്കുള്ള ദൂരം ഓടി തീര്‍ത്ത് പുറത്തു കടക്കാന്‍ ഇടക്കെങ്കിലും തോന്നുന്നവരുണ്ടല്ലേ? പക്ഷെ വേണ്ടാ. ഇങ്ങോട്ട് വരട്ടേ. അതു വരെ എന്തെകിലും ചുവര്‍ചിത്രങ്ങളെഴുതാം. പാഴാകാനോ അല്ലെകില്‍ ആര്‍ക്കെങ്കിലുമുപകാരപ്പെടാനോ ആകട്ടെ
ആലോചിക്കട്ടെ,
എന്നിട്ട്
മറുപടി പറയാം.
നന്നായിരിക്കുന്നു.
നല്ല ചിന്ത...
പാതിവഴിവരെ പോയിനില്‍ക്കാം ഭൂമിപുത്രീ........
ആ അപരിചിതന്‍ ഏതുനിമിഷവും കടന്നുവരാം...
:)
ഞാന്‍ ഇതിനെ ജീവിതത്തോളം വലിച്ചു നീട്ടുന്നില്ല.ചില നിമിഷങ്ങള്‍ മുത്തുക്കള്‍ പോലെയാണ് എന്ന് തോന്നിയിട്ടുണ്ട്. നിഴല് വീണു കരുവാളിച്ച ഒരു വശം, പ്രകാശത്തിന്റെ അതിപ്രസരത്തില്‍ കണ്ണ് മഞ്ഞളിച്ചു പോകുന്ന വിധം വേറൊന്നും.അതിനിടയിലൂടെ പോകുന്ന ഒരു നൂല്‍ ദ്വാരവുമുണ്ട്.എന്തിലെക്കോ നമ്മെ ചേര്‍ത്ത് കെട്ടാന്‍ വേണ്ടി.
യാരിദേ,മിന്നാമിനുങ്ങേ-അങ്ങിനെയിപ്പൊ ഇറക്കിവിടാംന്ന് വിചാരിയ്ക്കണ്ടട്ടൊ
അമൃതാ-സ്പെല്ലിങ്ങ് ശരിയാക്കീട്ടുണ്ട്.
ഒരുപകുതി സാദ്ധ്യത തുറന്ന്കിടപ്പുണ്ടല്ലൊ
ഗുപ്താ-ആ ലിങ്കിനു നന്ദി,ഞാന്‍ കണ്ടിട്ടില്ലായിരുന്നു
കിനാവേ-ചുവരെഴുത്തുകള്‍, വഴിയും കാണിയ്ക്കുമായിരിയ്ക്കും,അല്ലെ?
ബാബൂ-ഏറ്റവും ബലമുള്ള ‘ജീവന് രക്ഷ’ അല്ലെ ആ Inhibition threshold?
ഗുപ്താ,ഹരിത്,പ്രിയ,റഫീക്ക്,ചന്തു,ശിവ -കവിത ഇഷ്ട്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
അനൂപേ-വാതിലുകളൊക്കെ തുറന്നു തന്നെയാകിടക്കുന്നെട്ടൊ
നജൂസെ-ചിലപ്പോള്‍ കിനാവ്പറഞ്ഞ ചുവരെഴുത്തുകളില്‍ അടയാളങ്ങളുണ്ടാകുമായിരിയ്ക്കും
ഹാരിസ്-അങ്ങിനെയുമുണ്ടാകാം ചില നിസ്സഹായതകള്‍
ജ്യോനവന്‍-സ്വഛന്ദമൃത്യു..പണ്ട് മഹറ്ഷിമാര്‍ക്കൊക്കെ ആകുമായിരുന്നൂന്ന് കേട്ടിട്ടില്ലെ?
ലക്ഷ്മിക്കുട്ടി-ആപ്പറഞ്ഞതു കറക്ക്റ്റ്!
രഞ്ജിത്തേ-ആലോചിച്ചാല്‍പ്പെട്ടു..വേണ്ട്ട്ടൊ
ഗീതാ-അതല്ലേയിപ്പൊ നടക്കണെ?
സന്ദീപേ-മറ്റൊരു മായക്കാഴ്ച്ച!
ഇഷ്ട്ടപ്പെട്ടു.
കൊള്ളാം. അടുത്ത കവിത എഴുതുമ്പോള്‍ അറിയിക്കുമല്ലോ
കാലരാഹിത്യം, അപരിചിതത്വം, എന്ററ് , എക്സിറ്റ്, ഇതിനിടയില്‍ നല്ല കവിതക്ക് മാത്രം സാധ്യമാകുന്ന സങ്കീര്‍ണ്ണ സഞ്ചാരം.
നല്ല കവിത, നാല്ല വരി
ഷേണൊയ്,ലാപ്പുട,സപ്പ്ന-ഈ വായനകള്‍ക്ക്
വളരെ സന്തോഷം
Post a Comment