Tuesday, January 27, 2009

ശ്രീരാമസേനാമൃതം

വത്സേ!സുഗുണേ! കുമാരി! നീ കേൾക്കണം
സത്സ്വഭാവം തെളിഞ്ഞെന്നുടെ വാക്കുകൾ
നിന്നുടെ ദാഹമറിഞ്ഞിങ്ങുവന്നുഞാൻ
പബ്ബുകൾ തേടിനീ യാത്രയായെന്നതും.


നീന്നേപഠിപ്പിച്ചു നേരേനടത്തുവാൻ
എന്നേ നിയോഗിച്ചു മാനം പുലർത്തുവാൻ.
നിന്നാലിതാകൊലാ മദ്യം കുടിയ്ക്കുവാൻ
നിർണ്ണയമെന്നൊരു വാക്ക് നീ ചൊല്ലുക


നാടിൻ മഹിമയും പേരും പെരുമയും
മാനിനി കാത്തുകൊള്ളേണം ധരിയ്ക്കുക
അല്ലായ്കിലേതു വിധേനെയും ഭാരത
ദേശംവെടിഞ്ഞുനീ ദൂരെ ഗമിയ്ക്കുക
-----------------------------------

45 comments:

ഭൂമിപുത്രി said...

Mangalore വിശേഷമറിഞ്ഞപ്പൊൾ
എന്തെങ്കിലുമൊന്നെഴുതാതെ
കയ്യ് തരിച്ചിട്ട് വയ്യാന്നായി!

Disclaimer
ഞാൻ ഏത് തരം മദ്യപാനത്തിനും
(ഹാർഡായാലും സോഫ്റ്റായാലും) എതിരാണെന്നുള്ളത് വേറെ വിഷയം

വികടശിരോമണി said...
This comment has been removed by the author.
വികടശിരോമണി said...

ഈ വിഷയത്തിൽ ഞാനാദ്യം കാണുന്ന പോസ്റ്റാണിത്.
എനിക്കും കൈതരിച്ചിട്ട് പാടില്ല.
അടങ്ങിയിരിക്കാൻ ഇവരൊന്നും സമ്മതിക്കില്ല.
അഭിവാദ്യങ്ങൾ!

തല്ല്‌ കൊള്ളി said...

ചില ചെകുത്താന്‍മാര്‍ അമൃതും കുടിച്ചാണ്‌ കൂത്താടുന്നത്‌. അതുകൊണ്ടാവാം ഇങ്ങിനെയൊക്കെ.

ഹൃദയപൂര്‍വ്വമുള്ള ഈ വരികള്‍ക്ക്‌ അഭിനന്ദനം.

Hari said...

A good mean of responding.. well done

ചിത്രകാരന്‍chithrakaran said...

രാമസേനയല്ലേ...
പെണ്ണുങ്ങളുടെ മൂക്കും മുലകളും
അരിയാതിരുന്നാലേ
അതിശയിക്കേണ്ടു.
വാനരസേന !!!

മാരാര്‍ said...

ഹൈന്ദവ കേരള(ത്ഫൂ)ത്തിലെ ഈ വാര്‍ത്ത വായിച്ചു നോക്കൂ. കൈത്തരിപ്പ് ഇനിയും കൂടും. തെണ്ടിത്തരം കാണിച്ചിട്ട് അതു justify ചെയ്യാന്‍ പല കഥകളും! ചെറ്റകള്‍...

കാന്താരി said...

എന്റെയും കൈ തരിച്ചു വരുന്നുണ്ട് ! എന്താ ഇവിടെ സംഭവിക്കുന്നത് ?ആശംസകൾ ചേച്ചീ

അനില്‍@ബ്ലോഗ് said...

“അല്ലായ്കിലേതു വിധേനയും ഭാരത
ദേശം വെടിഞ്ഞു നീ ദൂരെ ഗമിക്കുക”

അമേരിക്കയിലേക്കായിക്കോട്ടെ അല്ലെ?

ഉം,

ഇന്ത്യ രക്ഷപ്പെടാനുള്ള സാദ്ധ്യതകള്‍ കാണുന്നുണ്ട് :)

പാമരന്‍ said...

നല്ല പ്രതികരണം! ചിത്രകാരന്‍റെ കമന്‍റിനു ഒരു കയ്യടി.

MANIKANDAN [ മണികണ്ഠന്‍‌ ] said...
This comment has been removed by the author.
MANIKANDAN [ മണികണ്ഠന്‍‌ ] said...

മന്ഥരയെ വധിക്കാൻ ഒരുങ്ങന്ന ലക്ഷ്മണനെ ഉപദേശിക്കുന്ന രാമവാക്യങ്ങൾ “വത്സ സൗമിത്രേ കുമാര നീ കേൾക്കണം.....” കാലോചിതമായി പരിഷ്കരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. ലക്ഷ്മണൻ അന്നു അതനുസരിച്ചു. അഭിനവ രാമസൈനികരുടെ കാര്യം അങ്ങനെ ആവും എന്നുകരുതിന്നില്ല.

ഭൂമിപുത്രി said...

അതേ മണികണ്ഠാ,ശ്രീരാമന്റെ പട്ടാഭിഷേകം മുടങ്ങിയപ്പോൾ ക്രൂധനായി ദശരഥനെ തന്നെയാൺ കൊല്ലാനായി ലക്ഷ്മണൻ പുറപ്പെടുന്നത്.രാമൻ കൊടുക്കുന്ന ‘ലക്ഷ്മണോപദേശ’ത്തിൽ
ഒരുമാതിരി നല്ല ജീവിതത്തിന് ആവശ്യമുള്ളതൊക്കെത്തന്നെയുണ്ട്.
പക്ഷെ,രാമസേനക്കാര് മേൽ‌പ്പറഞ്ഞതുപോലെയൊരെണ്ണവും വരികൾക്കിടയിൽനിന്ന് കണ്ടെടുത്തുകൂടെന്നില്ല :-))
ദൈവത്തിനും ചെകുത്താനും വേണ്ടതൊക്കെ വേദപുസ്തകത്തിലുണ്ടെന്ന് പറയുമല്ലൊ.

കാൽസ്രാ‍യിയുടെ നീളമൽ‌പ്പം കൂടിപ്പോയതിനു
പാക്കിസ്താനനിലെ താലിബാനധീന മേഖലയിൽ കഴിഞ്ഞൊരുദിവസം ഒരാളെ കൊന്നുകളഞ്ഞു.കാര്യം,നിസ്ക്കരിയ്ക്കാനായി
അതൽ‌പ്പം മേൽ‌പ്പോട്ട് ധരിയ്ക്കണമത്രെ!!!

ഓടിയെത്തി കൈത്തരിപ്പ് പങ്കുവെച്ച് പിന്തുണ പ്രഖ്യാപിച്ച വികടൻ,തല്ലുകൊള്ളി,
ഹരി,ചിത്രകാരൻ,മാരാർ(ആ ലിങ്കിന് നന്ദിട്ടൊ,നോക്കിക്കോളാം)
കാന്താരി,അനിൽ,പാമരൻ മണികണ്ഠൻ
എന്നിവരോട് സന്തോഷം കൂടിപ്പറയട്ടെ.

ശ്രീവല്ലഭന്‍. said...

ഹേ റാം!

ശ്രീഹരി::Sreehari said...

ക്ഷോഭങ്ങളെല്ലാം ക്ഷണപ്രഭാചന്‍ചലം
വേഗേന നഷ്ടമാം മീഡിയാ വാല്യൂവും...
Off:
അത് അങ്ങനെയല്ല ശ്രീവല്ലഭാ...
"ഹേ റം" എന്നാണ് ( Hey, Rum!)... :)

sereena said...

മടങ്ങി വരവ് ഇങ്ങനെയൊരു കൈത്തരിപ്പോടെ
ആയതു നന്നായി,ഉഷാര്‍!!!
ഞാനും ചേരുന്നു..

Typist | എഴുത്തുകാരി said...

നമ്മുടെ നാട് രക്ഷ്പ്പെടേണ്ട കാര്യം സംശയമാണ്.

കുമാരന്‍ said...

രാമ സേനയല്ല ഇവര്‍ രാവണ സേനയാണു. കവിത കലക്കി.

ആര്യന്‍ said...

ഹേ റാം...
"നാടിന്‍ മഹിമയും പേരും പെരുമയും
മാനിനീ കാത്തുകൊള്ളേണം ധരിയ്ക്കുക
അല്ലായ്കിലേതു വിധേനയും ഭാരത-
ദേശം വെടിഞ്ഞു നീ ദൂരെ ഗമിയ്ക്കുക"
നല്ല കവിതയും, ഉചിതമായ പ്രതിഷേധവും.

...പകല്‍കിനാവന്‍...daYdreamEr... said...

കുടിച്ചതും അടിച്ചതും വായിച്ചതും
കൈത്തരിപ്പോടെ ...കലക്കി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൈത്തരിപ്പ് തീര്‍ത്തത് അസ്സലായി

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

നല്ല പോസ്റ്റ്

വാനരസേന (ബജ്‌രംഗ് ദള്‍), ശിവസേന, മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന .... ദാ ഇപ്പോള്‍ ശ്രീരാമ സേനയും. അര്‍ബുദം പോലെ മുളച്ചു പടരുകയാണവര്‍ സമൂഹത്തില്‍.

താലിബാന്‍ മോഡലില്‍ വ്യക്തി സ്വാതന്ത്ര്യത്തെ പിച്ചിച്ചീന്തുന്ന ഇത്തരം വികലസിദ്ധാന്തങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളുയരേണ്ടിയിരിക്കുന്നു.

എന്താണ് ഭാരതീയ സംസ്കാരം എന്നതിനെക്കുറിച്ചും അതിനെ ആര്‍ എങ്ങിനെ സംരക്ഷിക്കണമെന്നും, അഥവാ അതിനൊരു സംരക്ഷണ സേനയുടെ ആവശ്യമുണ്ടൊ എന്നും ഒരു പുനര്‍വിചിന്തനം നടക്കേണ്ടതുണ്ട്.

ഇനിയേതെല്ലാം സേനകള്‍ രംഗപ്രവേശനമുഹൂര്‍ത്തവും കാത്ത് അണിയറയില്‍ പതുങ്ങിയിരിപ്പുണ്ടെന്നാര്‍ക്കറിയാം.

എന്തായാലും ഇതിനു പിന്നിലെ മത രാഷ്ട്രീയ ഗൂഢസംഘത്തെ നിലക്കു നിറുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ നമുക്കേറെ പരിതപിക്കേണ്ടി വരും.

ചങ്കരന്‍ said...

ഹാ പറഞ്ഞൂലോ നന്നായി, നല്ല കവിത.

മുസാഫിര്‍ said...

അയ്യായിരം വര്‍ഷമായി ഭാരതം മറ്റൊരു രാജ്യത്തിനെ ആക്രമിച്ചിട്ടില്ല എന്നൊക്കെ മറ്റുള്ളവരോട് പറഞ്ഞ് ഊറ്റം കൊള്ളാറുണ്ട്.ഈ നാണക്കേട് അവര്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് ഇപ്പോഴും തല താഴ്ത്തേണ്ടി വന്നിട്ടില്ല.

നിലാവ് said...

നല്ല കവിത

The Kid said...

ഭാരത സംസ്കാരംന്ന് പറഞ്ഞാ അയിന്റെ ആള് ഞമ്മളാണ്. ഞമ്മക്ക് പുടിക്കണത് സംസ്കാരം, അല്ലാത്തതൊക്കെ സംസ്കാര ശൂന്യം..
ദാ..ഞമ്മളും പോസ്ഠീക്കണ് ഒര് പോസ്റ്റ്..
http://thekidshouts.blogspot.com/2009/01/blog-post_28.html

ബായിച്ചു നോക്കിന്‍

ബിനോയ് said...

നമ്മടെ കാവിപ്പൈതങ്ങള്‍ താലിബാനു പഠിച്ചുകൊണ്ടിരിക്കുന്നതല്ലെയുള്ളു. രഷ്ട്രനിര്‍‌മ്മിതിയില്‍ നിമഗ്നരായിരിക്കുന്ന വാനരസേനയെ (കുരങ്ങന്‍‌മാര്‍ പൊറുക്കട്ടെ) ഇങ്ങനെ നിരുല്‍സാഹപ്പെടുത്തിയാലോ ഭൂമിപുത്രീ.

ജില്ലക്കൊരു തൊഗാടിയ, പഞ്ചായത്തിനൊരു സന്തോഷ് മാധവന്‍. അതാണു ഞങ്ങടെ മുദ്രാവാക്യം.

വടക്കൂടന്‍ | Vadakkoodan said...

അവരെ കുറ്റം പറയാന്‍ പറ്റില്ല... ആര്‍ഷഭാരത സംസ്കാരമല്ലേ അവര്‍ പിന്‍തുടര്‍ന്നത്.

പ്രണയാഭ്യര്‍ത്ഥന നടത്തിയ ശൂര്‍പ്പണഖയുടെ മൂക്കും വേറേ ചില ഭാഗങ്ങളും മുറിച്ച് കളഞ്ഞതും, യുദ്ധം ചെയ്ത് തിരിച്ച് പിടിച്ച സീതയെ അഗ്നിപരീക്ഷക്കിരയാക്കിയതും, പിന്നീട് ഏതോ അലക്കുകാരന്റെ വാക്ക് കേട്ട് ഗര്‍ഭിണിയായ അവരെ കാട്ടില്‍ തള്ളിയതും...
ചിലര്‍ അവര്‍ക്കാവശ്യമുള്ളത് മാത്രമേ കാണൂ..

lakshmy said...

പ്രതിഷേധത്തിന്റെ ഈ വരികൾ നന്നായിരിക്കുന്നു

Bindhu Unny said...

ഈ പ്രതികരണത്തിന് ഒരഭിവാദ്യം.
മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയുള്ള പരാക്രമം. സംസ്ക്കാരശൂന്യതയും തന്‍‌ടേക്കുറവും കൊണ്ട് അത് സ്ത്രീകളോടായി. :-)

P.R said...

:(
എല്ലാരും പറഞ്ഞുകഴിഞ്ഞൂലോ...

ഭൂമിപുത്രി said...

അയ്യൊ സെറീന,ഞാൻ ചെറീയ ഇടവേളകൾ കിട്ടുമ്പോളെത്തുന്നതാണ്ട്ട്ടൊ ‘ലീവ്’ തീർന്നിട്ടില്ല.:-)

രോഷം പങ്ക് വെയ്ക്കാനെത്തി പിന്തുണ തന്നതിനും കവിത ഇഷ്ട്ടപ്പെട്ടെന്ന്
അറിയിച്ചതിനും പെരുത്ത് സന്തോഷം
ശ്രീവല്ലഭൻ,ശ്രീഹരി,സെറീന,എഴുത്തുകാരി,കുമാരൻ,ആര്യൻ,
പകൽക്കിനാവൻ,പ്രിയ,മോഹൻ,ചങ്കരൻ,മുസാഫിർ,നിലാവ്,കിഡ്,
ബിനോയ്,വടക്കൂടൻ,ലക്ഷ്മി,ബിന്ദു,പി.ആർ.

ജ്വാല said...

പ്രതികരണം കാലോചിതം..

Hari:ഹരി said...

‘ലക്ഷ്മണോപദേശം’ തിരിച്ചു ശ്രീരാമസേനയ്ക്കു നൽകേണ്ടി വരുക എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നൂ കാര്യങ്ങൾ അല്ലേ? ഏതായാലും പ്രതികരണം വളരെ നന്നായി.. Disclaimer ഉം നന്നായി :)

ഹരിത് said...

രാമനേയും രാമസേനേയും ശാസിയ്ക്കാന്‍ ഭൂമിപുത്രിയ്ക്ക് തന്നെയാണു ആദ്യാവകാശം.

ഈ ഉചിതമായ പ്രതികരണം വൈകിയാണു കാണാന്‍ സാധിച്ചത്.

Anonymous said...

എല്ലാം സഹിക്കുന്നവളല്ല ഈ ഭൂമിപുത്രി എന്നറിയുന്നവള്‍ ഈ കള്ളിയങ്കാട്ടു നീലി.എന്നിക്ക് ഒന്നലറാന്‍ കൂടി പട്റ്റുന്നില്ലാലൊ.

hAnLLaLaTh said...

പ്രതികരിക്കാന്‍ ഇവിടെ നമ്മുക്ക് ധൈര്യം കാണിക്കാം,...
പുറത്തിറങ്ങി രണ്ടു വാക്ക് പറഞ്ഞാല്‍ മുഖം കണ്ണാടിയില്‍ നോക്കാന്‍ കൂടി കൊല്ലാതെയാകും..!
അതാണ്‌ ഭാരതം..!
രാജ്യ സ്നേഹം തെളിയിക്കാന്‍ കാവിയുടുത്ത്‌ ഭാരത്‌ മാതാ വിളിക്കണം എന്ന് പറയുന്നവര്‍ ഏറി വരുന്നു..
ഇതെല്ലാം പൊട്ടന്‍ കളിപ്പിക്കലുകളാനെന്നു മനസ്സിലാക്കാത്ത കുറെ കുഞ്ഞാടുകളും..!

പൂജ്യം സായൂജ്യം said...

മദ്യം വിഷം...ചിലര്‍ക്ക് മദ്യമില്ലതെ വിഷമം...ചിലര്‍ക്ക് വിഷമത്തിനും മദ്യം...മദ്യം + പെണ്ണ്, ഈ സമവാക്യത്തിനുമാത്രം ചിലര്‍ പ്രാഥാന്യം നല്‍കുന്നില്ലേ എന്ന്...

സന്തോഷ്‌ പല്ലശ്ശന said...

കൈത്തഴക്കം സമ്മതിച്ചെ മതിയാകൂ... ആദ്യമായിട്ടാ ഇവിടെ വന്നത്‌ നന്നയിട്ടുണ്ട്‌ എല്ലാം അടുത്തു തന്നെ ഇനിയും വരുന്നുണ്ട്‌

ആശംസകള്‍

Sureshkumar Punjhayil said...

Pinne evide pokum... Nannayirikkunnu.. Ashamsakal...!!!

ശ്രീഇടമൺ said...

നല്ല എഴുത്ത്
:)
ആശംസകള്‍

അച്ചൂസ് said...

കാലോചിതം ..ഈ പ്രതിഷേധം

ഭാരതമെന്ന പേര്‍ കെട്ടാലഭിമാനപൂരിതമാകണമന്തരംഗം..
കേരളമെന്നു കേട്ടലോ തിളക്കണം ചോര നമ്മുക്ക് ഞരമ്പുകളില്‍... ഇപ്പോള്‍ പക്ഷേ ഭാരത സംസ്കാരത്തിന്റെ പേരില്‍ തോന്യാസം കാട്ടുന്നവരേ കാണുമ്പോഴാ ചോര തിളയ്ക്കണത്..

അഭിനന്ദനങ്ങള്‍...

Manoraj said...

മൈത്രേയി ചേച്ചിയുടേ ബ്ലോഗുലകം വഴി എത്തി. കവിത ഇഷ്ടായി. പിന്നെ അധികം അറിയാത്ത ഒരു വിഷയം ആയതിനാൽ വെറുതെ വീൺ വാക്കുപറയുന്നില്ല. നല്ല വരികൾ എന്ന് മാത്രം

Sapna Anu B.George said...

ഞാന്‍ ഫയിസ്സ്ബുക്കില്‍ അചിന്ത്യയുടെ പേജില്‍ നിന്നും ആണ് ഇവിടെയെത്തിയത്...... ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം

ഭൂമിപുത്രി said...

എനിക്ക് നേരത്തേ പരിചയമുണ്ടല്ലൊ സപ്‌ന :-)