Monday, December 22, 2008

മണിക്കിലുക്ക്

കുഞ്ഞികൈയിലൊരു
കിലുക്കാംപെട്ടിതന്നമ്മ പറഞ്ഞു
ഇതെങ്ങിനെയോ
കിലുക്കിയാല്‍
ആരും പാടാത്ത
പാട്ട് പാടും
ഉള്ളിലെ വര്‍ണ്ണമണികളി-
ലേതൊക്കെയോ
തിരഞ്ഞെടുത്ത്
നിരത്തിയാല്‍
നിന്റെ വിരല്‍ത്തുമ്പില്‍
അഗ്നിയും പൂവും
വിരിയും
‘എങ്ങിനെയമ്മേ’
അക്ഷമയില്‍
വിവശയായി ഞാന്‍
കിതച്ചു
‘എങ്ങിനെ..യെങ്ങിനെയമ്മേ..’
അമ്മയുടെ മൗനം
മന്ത്രിച്ചതുപോലെ..
‘അത്
നിനക്കു മാത്രമേ അറിയൂ‘.
-----------------


‘ചിന്ത‘ യിൽ വന്ന കവിതയാൺ.
കാണാത്തവർക്ക് വേണ്ടി

29 comments:

ഭൂമിപുത്രി said...

ചില കവിതകളെഴുതി കുറച്ച് ദിവസം കഴിഞ്ഞെടുത്ത് നോക്കുമ്പൊ
‘ഛെ! ഇതെന്തായിതെഴുതിവെച്ചേക്കണെ‘എന്നു പറഞ്ഞ്,തനിയെ തലയിലൊന്നു കിഴുക്കാൻ തോന്നും.

പാമരന്‍ said...

!

കാന്താരിക്കുട്ടി said...

ഹ ഹ ഹ അപ്പോൾ കിഴുക്ക് ഞങ്ങൾ തരട്ടേ ചേച്ചീ

നല്ല കവിതയാട്ടോ.ചിന്തയിൽ കണ്ടിരുന്നില്ല

ഞാനൊരു പാവം said...
This comment has been removed by the author.
സാബിത്ത്.കെ.പി said...

:)

ചാണക്യന്‍ said...

അതെ അത് നിനക്ക് മാത്രമേ അറിയൂ...

lakshmy said...

കൊള്ളാം കെട്ടോ. ഇഷ്ടമായി മണിക്കിലുക്ക്

മാംഗ്‌ said...

ഈ ജീവിതം അതൊരു കിലുക്കാം പെട്ടിതന്നെ അഗ്നിയാണൊ പൂവാണൊ എന്നു കണ്ടറിയാം.കൊള്ളാം ഇഷ്ടമായി.
ചിന്തയൊക്കെ ഇപ്പൊ ഈ നിലവാരത്തിലെത്തിയോ??.... ഹ .ഹ..ഹ... ചുമ്മാ പറഞ്ഞതാണേ.

ഹരീഷ് തൊടുപുഴ said...

നല്ല കവിത തന്ന്യാട്ടോ ചേച്ചീ..

ശിവ said...

എത്ര നല്ല ചിന്തകള്‍......

ലതി said...

ശരിയാണ്..അത് എല്ലാവര്‍ക്കും അറിയില്ല..........

വരവൂരാൻ said...

നിന്റെ വിരല്‍ത്തുമ്പില്‍
അഗ്നിയും പൂവും
വിരിയും.

അമ്മ പറഞ്ഞത്‌ തെറ്റിയിട്ടില്ലാ....
ആശംസകൾ

നരിക്കുന്നൻ said...

അതെ അത് നിനക്ക് മാത്രമേ അറിയൂ....

നല്ല കവിത.

ഉപാസന || Upasana said...

:-)

നവരുചിയന്‍ said...

അമ്മ പറഞ്ഞതു എത്ര സത്യം

ശ്രീവല്ലഭന്‍. said...

:-)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നന്നയിരിക്കുന്നു.
തലയില്‍ കിഴുക്കുകയൊന്നും വേണ്ട.

Sarija N S said...

അമ്മ പറഞ്ഞു തരാതെങ്ങിനെയാ പഠിക്കുക? തനിയെ പഠിച്ചു വരുമ്പോഴേക്കും കൌതുകങ്ങളുടെ കാലവും കഴിഞ്ഞേക്കും :(

മുസാഫിര്‍ said...

നല്ല കവിത , എന്നിട്ട് എന്താണ് വിരിയിച്ചത് ജീവിതത്തില്‍ ?

രണ്‍ജിത് ചെമ്മാട്. said...

ലളിതം ദൃഡവും...
o.t.: കവിയിത്രിയുടെ അമ്മ!!! മഹാകവി.....

Rare Rose said...

ഈ മണികിലുക്കത്തിനു കാതോര്‍ത്തിരുന്നപ്പോള്‍ മനസ്സിലായി അമ്മയുടെ മന്ത്രണത്തിന്റെ പൊരുള്‍...ഇഷ്ടായീ ട്ടോ...:)

ഭൂമിപുത്രി said...

കിഴുക്കൂ കാന്താരീ കിഴുക്കൂ..

മാംഗേ..‘ചിന്ത’യ്ക്കൊരു ആപ്ലിക്കേഷൻ കൊടുത്തോളു.

മുസാഫിറേ,അമ്പത്തൊന്ന് മണികളേയുള്ളു,എന്നിട്ടും എങ്ങിനെ നിരത്തണം..എന്തു
വിരിയിയ്ക്കണമെന്നൊന്നും ഇതുവരെ പൂർണ്ണമായങ്ങോട്ട് തിരിഞ്ഞിട്ടില്ല.

രൺജിത്തേ, ‘അമ്മ മലയാള’മല്ലേ,
മഹാകവികളുടെ അമ്മ തന്നെ

ചാണക്യൻ,ലക്ഷ്മി,ഹരീഷ്,ശിവ,ലതീ,വരവൂരാൻ,
നരിക്കുന്നൻ,നവരുചിയൻ,രാമചന്ദ്രൻ,സരിജ,റോസ്-അഭിപ്രായമറിയിച്ചതിനും കവിത ഇഷ്ട്ടമായെന്ന് പറഞ്ഞതിനും ഒരുപാട് സന്തോഷം.
കൂടാ‍തെ,പാമരൻ,സാബിത്ത്,ഉപാസന,ശീവല്ലഭൻ,എന്നീ ചിരിക്ലബ്കാരുടെ സന്ദർശനത്തിനും നന്ദി നമസ്കാരം.

PR REGHUNATH said...

Dear madam,
Happy new year.

Jithendrakumar/ജിതേന്ദ്രകുമര്‍ said...

നല്ല കവിത!

tejaswini said...

അഗ്നിയും പൂവും ഇനിയും
വിതറട്ടെ!
അക്ഷരങ്ങള്‍
മനസ്സില്‍ പിറന്ന്
തൂലികയില്‍
മരിച്ച്
കടലാസുകളില്‍
ഉയിര്‍ത്തെഴുന്നേറ്റ്
സ്മാരകശിലകളായി
ലോകം നിത്യം കാണട്ടെ..

വികടശിരോമണി said...

ഗംഭീരമായി എന്നഭിപ്രായമില്ല.തരക്കേടില്ല.ഭൂമീപുത്രിയുടെ പൊതുവേയുള്ള ശൈലിയിൽ നിന്ന് വ്യത്യസ്തം.

ഏകാന്തതാരം said...

അമ്മ പറഞ്ഞതല്ലേ...,ശരിയായിരിക്കും.!!!.

ചെറിയനാടൻ said...

‘എങ്ങനെ’യെന്നത് എന്നും എവിടെയും ഒരു ചോദ്യച്ചിഹ്നം തന്നെയാണ്....

ആശംസകൾ...

Rani Ajay said...

നല്ല കവിത,ഇഷ്ടമായി...