ആഴക്കടലിലേ-
യ്ക്കെടുത്തെറിയപ്പെടുമെന്ന്
കരുതിയതല്ല.
മുങ്ങിത്താഴാതെയും
നീന്തിക്കേറാനാകാതെയും,
തിരകളെടുത്തെറിഞ്ഞുലയ്ക്കുന്ന
വെണ്ണപ്പാവയായി മാറി
സൂര്യതാപത്തി-
ലുരുകിയൊലിയ്ക്കുമെന്ന്
കരുതിയതേയല്ല
യ്ക്കെടുത്തെറിയപ്പെടുമെന്ന്
കരുതിയതല്ല.
മുങ്ങിത്താഴാതെയും
നീന്തിക്കേറാനാകാതെയും,
തിരകളെടുത്തെറിഞ്ഞുലയ്ക്കുന്ന
വെണ്ണപ്പാവയായി മാറി
സൂര്യതാപത്തി-
ലുരുകിയൊലിയ്ക്കുമെന്ന്
കരുതിയതേയല്ല
26 comments:
ഒരേ കടലിൽ
ഓണാശംസകള്‍..
എത്ര ആടിയുലഞാലുംആ തിരകള്‍ തന്നെ ഒരു തീരതെതിക്കില്ലേ.?
ഓണാശംസകള്‍
വിധി തന്നെ.
ഓണാശംസകള്‍.!
ജീവിതം അതെപ്പൊഴും ഇങ്ങിനെയാണു ഇഷ്ടമായി ഈ ചെറിയ, വലിയ, ചിന്ത
മാഷേ എല്ലാ ഓണാശംസകളും നേരുന്നു.
ഇഷ്ടമുള്ള തീരത്തണയാതെ പോകുമപ്പോഴും അല്ലേ...
ഓണാശംസകള്‍
ഒന്നും കരുതിയതല്ല.
നന്നായിരിക്കുന്നു. ആശംസകൾ..
ജീവിതം അങ്ങനെയാണ് പലതും പ്രതീക്ഷിക്കാത്തതാണ് സംഭവിക്കുക.ഭയപ്പെടേണ്ടതില്ല ചെറുത്ത് നിൽപിനുള്ള കഴിവും സ്വയം ആർജിച്ചുകൊള്ളും..
ഓണാശംസകൾ...
ജീവിതത്തില്‍ എന്തെല്ലാം അത്ഭുതങ്ങള്‍..അല്ലെ?
നമ്മള്‍ കരുതുന്നതു പോലെ എല്ലാം നടക്കണമെന്നു വിചാരിക്കുന്നതു അതി മോഹമല്ലെ?
ഒരിക്കൽ ആ തിരമാലകൾ തീരത്തടുപ്പിക്കും.
ഓണാശംസകൾ.
അതുകൊണ്ടല്ലേ ഇതു പോലെ ഞങ്ങള്‍ക്കു വായിക്കാന്‍ പറ്റുന്നതു.. :)
sv,നിലാവേ,വേണൂ,മാംഗ്,സ്നേഹിതൻ,പ്രിയ,അനിൽ,
പിൻ.സ്മിത,യാരിദ്,നരിക്കുന്നൻ,റഫീക്ക്-കവിത വായിച്ച് അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം.
ഇതേ പേരിലുള്ള സിനിമ ഈയടുത്താൺ കണ്ടത്.
വെറുതെ,കഥാപാത്രങ്ങളൂടെ മനസ്സിലേയ്ക്കൊരു സഞ്ചാരം..
വീക്ഷണം നന്നായിട്ടുണ്ട്
ആശംസകൾ
വളരേചുരുക്കി വളരെയേറെ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്
കരയിലെ മോഹവും കടലിലെ ഓളവും അടങ്ങുകില്ല ഭൂമീപുത്രീ അടങ്ങുകില്ല...
കരുതിയതേയല്ല ഒന്നും ഒന്നും.........
കരുതുന്നതൊന്നും അല്ലല്ലോ അല്ലെങ്കിലും സംഭവിക്കുന്നതു്.
നന്നു രചന.അഭിനന്ദനം
ഭൂമിപുത്രി...
മനോഹരമീ കടലിന്‍ ഒരേ കടല്‍
അഭിനന്ദനങ്ങള്‍
ചിറിയടുക്കുന്ന തിരകളെ നോക്കി നിന്നനേരവും
ഒട്ടും നിനച്ചില്ല ഞാന്‍ കൂടെ കൂട്ടുമെന്നെയും ഈ
തിരയോളങ്ങളില്‍ ഒരു ചെറു ഓളമായ്..ദാഹമായ്
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
സുഹൃത്തേ,ജെപ്പി,വികടശിരോമണീ,മഹി,
എഴുത്തുകാരി,രാമനുണ്ണിമാഷ്,മൻസൂർ-സന്ദർശിച്ച്
അഭിപ്രായം പറഞ്ഞതിൽ ഒട്ടേറെ സന്തോഷം
ഒരേ കടലില്‍ ആരെ തിരയുന്നു നീ
നന്നായി
നന്നായിരിക്കുന്നു...........
മാന്ത്രികാ,യാമിനീ,സന്ദർശനത്തിനും അഭിപ്രായത്തിനും സന്തോഷം കേട്ടൊ.
ഞാന്‍, ഈ നാട്ടുകാരിയല്ല, ചേച്ചീ..അതാണു കാണാതെ പോയതു..ആ വാക്കുകള്‍ക്കു നന്ദി ..
പിന്നെ,ഒരേ കടല്‍,
നന്നായിരിക്കുന്നു..,വളരെ !
Post a Comment