മറ്റേ പാതിയും പിടിച്ചെടുത്ത്
അര്‍ദ്ധനാരീശ്വരസിംഹാസനം
തന്റേതുമാത്രമാക്കി
പൂര്‍ണ്ണേശ്വരനായിച്ചമയവേ
ഗോപുരവാതിലിനപ്പുറം
പരിത്യക്തദേവി നിന്ന്
നിരന്തരം യാചിക്കുന്നു:
"തിരിയെത്തരൂ...
ഒരു മുപ്പത്തിമൂന്നു
ശതമാനമെങ്കിലും...."
അര്‍ദ്ധനാരീശ്വരസിംഹാസനം
തന്റേതുമാത്രമാക്കി
പൂര്‍ണ്ണേശ്വരനായിച്ചമയവേ
ഗോപുരവാതിലിനപ്പുറം
പരിത്യക്തദേവി നിന്ന്
നിരന്തരം യാചിക്കുന്നു:
"തിരിയെത്തരൂ...
ഒരു മുപ്പത്തിമൂന്നു
ശതമാനമെങ്കിലും...."
37 comments:
ഇന്നത്തെ ന്യൂസ് കണ്ടപ്പോള്‍ എന്റെ കുറച്ച് പഴയ ഒരു കവിത ഓറ്മ്മവന്നു.
ഇപ്പൊ കിട്ടും കാത്തിരുന്നാല്‍ മതി...!!!!
ഹ ഹ ഹ...ഇന്നത്തെ പത്രവാര്‍ത്തക്കു ചേര്‍ന്ന കവിത....ഇവിടെ നൂറും തികയൂനില്ല , അപ്പോളാ അതില്‍ നീന്നും ഒരു മുപ്പത്തിമൂന്ന്............
യാചിക്കരുത്,,പിടിച്ചെടുക്കണം..33 ശതമാനം പോരാ 50 എങ്കിലും വേണം
എന്തിനാ ഈ ശതമാനക്കണക്കൊക്കെ.....കഴിവുള്ളവര്‍ അവര്‍ സ്ത്രീയായാലും പുരുഷനായാലും എക്കാലവും അംഗീകരിക്കപ്പെട്ടിട്ടില്ലേ.....
ഹ ഹ ഹ നല്ല കവിത
ഇതാണോ ഈ പെണ് കവിത എന്ന് പറയുന്നത്....
യാചിക്കേണ്ട സമയം തീര്‍ന്നു... ഇനി...
ഗോപുരവാതിലിനപ്പുറം ഒരു 'പൂര്ണ്ണനാരീശ്വരി' സിംഹാസനം തീര്‍ത്തു് അതില്‍ കയറി ഇരുന്നാല്‍ തീരില്ലേ പ്രശ്നം? ഭക്തര്‍ അവിടെയും എത്തും, സംശയിക്കണ്ട.
അറപ്പുളവാക്കുന്ന വാര്‍ത്ത. ചുമ്മാതല്ല അവിടെ പെണ്ണുങ്ങളില്‍ 33 ശതമാനത്തിനു പോലും അക്ഷരം അറിയാത്തത്.
കവിത നന്ന് :-)
അതെ, യാചനയല്ല വേണ്ടത്....
യാചനാസ്വരം-അതെ,നാം ആരുടെയൊക്കെയോ പിടിയിലാണ്.
ഈ യാചനയുടെ ഒരു സ്ത്രിത്വത്തിനു ചേര്‍ന്നതല്ല
സ്ത്രി പുത്തന്‍ സമൂഹത്തില്‍ ഒരു പുതിയ വിപ്ലവമാകണം അടിച്ചമര്ത്തപെട്ടവളില് നിന്നും
മ്റ്റൊരു കണ്ണകിയായി ഉയര്‍ത്ത് എഴുന്നേല്ക്ക്ണം
കാന്താരിക്കുട്ടീ,ചിതലെ,ശ്രീവല്ലഭാ,
അത്ക്കന്‍,അനൂപ്-
യാചിയ്ക്കണം എന്നു പറഞ്ഞതല്ല,ഏതാണ്ട്
അതുപോലെയാണ് കാര്യങ്ങളുടെ കിടപ്പെന്നു
ചൂണ്ടിക്കാണിച്ചതാണ്.
യാരിദേ,പ്രവീണ്‍-ഇങ്ങിനെ നിരുത്സാഹപ്പെടുത്താതെ.
അറ്ഹിയ്ക്കുന്നത്കയ്യില്ക്കൊണ്ടുവന്ന് തന്നില്ലെങ്കില്‍ ചീലപ്പോള് അങ്ങോട്ട്ചെന്ന് അവകാശപ്പെടേണ്ടി വരാറില്ലെ ശിവാ.
പൂജിച്ചൊതുക്കലൊക്കെ മടുത്തുതുടങ്ങീ ബാബൂ.
പ്രിയാ-ആ ചിരിയെനിയ്ക്കിഷ്ട്ടപ്പെട്ടുട്ടൊ
ഞാനും പറയുന്നു യാചിക്കരുത്..
അക്ഷരത്തെറ്റു ദയവായി തിരുത്തുക..ചെറിയ ആര്(r) ഉപയോഗിക്കുക..അര്ദ്ധനാരീശര=arddhanaareeSvara..& poorNESvaranaayi.
50% വീണ്ടും നമുക്ക് പിടിച്ചടക്കമെന്നേ. ബ്ലോഗീന്ന് തുടങ്ങാം അശ്വമേധം എന്താ?
"അര്‍ദ്ധനാരീശ്വരസിംഹാസനം
തന്റേതുമാത്രമാക്കി
പൂര്‍ണ്ണേശ്വരനായിച്ചമയവേ"
to track comments
100 ശതമാനം സംവരണമുള്ള നമ്മുടെ സ്ത്രീകള്‍ അതറിയാതെ 33 ന് വേണ്ടി പടവെട്ടുന്നത് കാണുമ്പൊ എന്താ പറയ?.......
കവിതയോര്ത്തത് നന്നായി
അര്‍ദ്ധനാരീശ്വര കള്ളത്തരങ്ങളെ മുപ്പത്തിമൂന്നിലെത്തിച്ച മഹാന്മാരുടെ നാടാണെന്റെ കവിതേ ഇത്. എതിര്‍പ്പുകള്‍, പരിഹാസങ്ങള്‍, അസഹിഷ്ണുത... അവഗണിക്കുക എല്ലാറ്റിനേയും..
yaajana oru tharam vidheayatham alleaa...
ഈ മുപ്പത്തി മൂന്നു ശതമാനം സംവരണം അല്ലേ?... ജനറല്‍ ക്വോട്ടായില്‍ സ്ത്രീകള്‍ക്ക് ശ്രമിയ്ക്കാമല്ലോ? എന്തിനു ഈ യാചന! കഴിവില്ലാഞ്ഞല്ലല്ലോ!
കൊള്ളാല്ലോ...കവിത...
ഇത് യാചനയല്ല..
ആവശ്യപ്പെടലാണ്...
അധികാരത്തോടെയുള്ള ആവശ്യപ്പെടല്‍
ആശംസകള്‍...
സെയിം പിന്ച്ച്..എനിക്കിതു കവിതാ രൂപത്തില്‍ പറയാന്‍ അറിയാതെ പോയല്ലോ..എന്നാലും 33% അത് പോന്നോട്ടെ അല്ലെ..കാത്തിരിക്കാം..
prashnam rajyasabhelethiyittundu...nokkatte...pinne avidakkedannu alambodaakkaruthu...
Merit sector ല്‍
100% നേടിയെടുക്കൂ..
പിന്നെ ഈ 33 ഉം
കമന്റുകള്‍ കണ്ടപ്പോള്‍ നിരാശ തോന്നി. ഈ കവിതയെ ഇങ്ങനെതന്നെയായിരുന്നുവോ കാണേണ്ടിയിരുന്നത്? ഡാലിക്കെങ്കിലും ഈ കവിതയെക്കുറിച്ച് കൂടുതല്‍ എഴുതാമായിരുന്നു.
പ്രസക്തമായ കവിത. കാണാന്‍ വൈകി.
അഭിവാദ്യങ്ങളോടെ
മൂറ്ത്തി-അക്ഷരത്തെറ്റ് തിരുത്താന്‍ നോക്കീട്ടുണ്ട്.ശരിയായോന്നറിയില്ല
ശ്രീവല്ലഭന്,ഹരിശ്രീ-ഇവിടെക്കണ്ടതില്‍ സന്തോഷം.
നജൂസെ-അതെവിടാന്നൊന്നറിഞ്ഞിരുന്നെങ്കില് താമസം അങ്ങൊട്ട് മാറ്റായിരുന്നു
ചന്തുവെ-ഇവിടെ കമ്പ്ലീറ്റ് കള്ളത്തരാന്നെ!
ധ്വനി-ആദ്യമൊരു ‘ലെവല്‍ പ്ലേയിങ്ങ് ഫീല്‍ഡ്’ ഉണ്ടായാലല്ലെ ഒപ്പതിനൊപ്പം നിന്നു
മത്സരിയ്ക്കാന്‍ പറ്റൂ?
മൈക്രാക്കെ-അലമ്പ് വേണ്ടിവന്നാല്‍ ഉണ്ടാക്കിയിരിയ്ക്കും,വാക്കുതരുന്നു
രഞ്ജിത്തെ-ഓ വേണ്ടെന്നെ,50% മതി.എല്ലാത്തിനുമൊരു ന്യായം വേണ്ടെ?
സ്മിതാ- ആ ഒരു വാചകം മതി ട്ടൊ എനിയ്ക്ക് സന്തോഷിയ്ക്കാന്‍.
ദ്രൌപദീ,ഷിഹാബ്,മൂര്‍ത്തി-വീണ്ടും പറയട്ടെ-യാചിയ്ക്കേണ്ട നിലയിലേയ്ക്ക് തള്ളിയിടപ്പെടരുത് എന്നായിരുന്നു പറയാതെ പറഞ്ഞതു
രാജീവ്-ഗൌരവമുള്ള വായനയ്ക്ക് ഒരുപാടൊരുപാട് സന്തോഷം
ഡാലി വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നാണ് അവസാനം കിട്ടിയ വാറ്ത്ത
ഡാലിയേ-:))
വെല്ലുവിളിയോ? ഹേയ്.. ഉപരിപ്ലവ വായനയില്‍ നിന്നും രക്ഷപ്പെടേണ്ട ഒരു കവിതയാണിതു്. പോസ്റ്റിവിടെ
ഹഹഹ...!!!
അതു കലക്കി.
33ശതമാനമല്ല, നൂറു ശതമാനം തന്നെ പലരും തിരിച്ചു പിടിക്കുന്നുണ്ട്.അതിനു കുറച്ച് ആത്മബോധം മാത്രം മതിയാകും(ആത്മാഭിമാനമില്ലാത്ത,ഒരുവനെ ഭര്‍ത്താവായി ലഭിച്ചാലും തിരിച്ചുപിടിക്കല്‍ എളുപ്പമാകും).അലസതയും വഴിപാടുംകൊണ്ടു ഒന്നും നടക്കില്ല.എന്തുജോലി ചെയ്യുംബോഴും സന്തോഷത്തോടെ ചെയ്യണം.
യാചിച്ചു കിട്ടുന്ന സ്ഥാനമെല്ലാം ആണുങ്ങളു കൊണ്ടുപോകും.ഭര്‍ത്താവോ,അച്ഛനോ,ആങ്ങളയോ,അയല്‍പ്പക്കത്തെ വെളവനോ ആ 33% അനുഭവിക്കും.സ്ത്രീ അപ്പോഴും റബ്ബര്‍ സ്റ്റാംബോ,പാവയോ തന്നെയായി തുടരും.
ആദ്യം, സ്ത്രീയെ... അതായത് സമൂഹത്തിന്റെ നന്മയെ തടവിലിടാനായി പ്രത്യേകം തയ്യാറാക്കിയ ഹിന്ദു പുരാണങ്ങളില്‍ നിന്നും പുറത്തു കടക്കുക.
അതിനെയാണു ജയിക്കേണ്ടത്. മഹാവിഷ്ണുവിന്റെ കാലുതടവി ഇരിക്കുന്ന ഒരു പണക്കാരി പെണ്ണില്ലേ? അവളെ ചൂലേടുത്ത് അടിച്ചോടിക്കുക.ഉലക്ക കൊണ്ട് മഹാവിഷ്ണുവിന്റെ തലയിലും ഒന്നു കൊടുക്കാനായാല്‍ ഇന്ത്യന്‍ സ്ത്രീത്വത്തിന് അന്തസ്സു ലഭിക്കും.നഷ്ടപ്പെട്ട സ്ഥാനങ്ങളും !!! അല്ലാതെ.. “ആലിലക്കണ്ണാ... നിന്റെ മുരളി...“ എന്നു തൂടങ്ങിയ ഈരടികള്‍ മനസ്സിലിട്ട് താലോലിച്ച് മരം ചുറ്റി ഓടലാണു ജീവിതമെന്നു ധരിച്ചാല്‍ 33 ശതമാനമല്ല,ഒരു% സ്ഥാനവും നിലനില്‍ക്കില്ല.
ഒന്നും മനസ്സിലാകുന്നില്ലെങ്കില്‍,
ചുരുങ്ങിയ പക്ഷം
താജ് മഹലിനെ നോക്കി അഞ്ചു മിനിട്ട് മൌനമാചരിക്കുക. തലക്കകത്തെ സ്ത്രീ വഗ്ഗീയത ആവിയായി പോകാന്‍ ഭാഗ്യമുണ്ടെങ്കില്‍ സ്ത്രീ ശക്തയാണെന്നും,പുരുഷന് തന്റെ കവച-കുണ്ടലങ്ങള്‍ മാത്രമാണെന്നും ബോധോദയം ലഭിക്കും.
ചിത്രകാരനു പെണ് പക്ഷ വര്‍ഗ്ഗീയത പഥ്യമല്ലെന്നേയുള്ളു. ഭൂമീ പുത്രിയുടെ മനസ്സിലെ പരിത്യക്തയുടെ അവതരണം -അതിന്റെ ശരിതെറ്റുകള്‍ എന്തുതന്നെയായാലും- മനോഹരമായിരിക്കുന്നു. നമുക്കു തോന്നുന്നത് വിളിച്ചു പറയുക എന്നതുതന്നെയാണ് മനസ്സിനെ മൂര്ച്ചപ്പെടുത്താനുള്ള,ശുദ്ധീകരിക്കാനുള്ള ശരിയായ മാര്‍ഗ്ഗം.
അഭിനന്ദനങ്ങള്‍...!!!
ഭൂമിപുത്രീ..,..ചുരുങ്ങിയ വരികളാണെങ്കിലും അതിലൊളിപ്പിച്ച ആശയത്തിന്റെ മൂര്‍ച്ച അത്ഭുതപ്പെടുത്തിക്കളഞ്ഞു ട്ടോ....നന്നായിരിക്കുന്നു....തനിക്കര്‍ഹമായ പദവി നേടിയെടുക്കുവാന്‍ സ്ത്രീക്കാവട്ടെ..
നല്ല വാക്കുകള്‍ക്ക് വളരെ സന്തോഷം ചിത്രകാരാ,റോസ്
ഒരു ശാസ്ത്രസത്യത്തിന്റെ മനോഹരമായ ദൃശ്യാവിഷ്ക്കാരമായി അര്‍ത്ഥനാരീശ്വര സങ്കല്‍പ്പത്തെ കണ്ടുകൂടെ ചിത്രകാരാ?
(23+23 chromosomes, Yin/Yang etc etc.. ഇതൊന്നും ഞാന്‍ വിവരിച്ച് തരേണ്ട ആവശ്യമില്ലെന്നറിയാം)
പിന്നെ,തീവ്രവാദം-അതേതു വശത്തേയ്ക്കുള്ളതായാലും,നമുക്ക് സമതുലനമായ
ഒരു കാഴ്ച്ച നഷ്ട്ടപ്പെടുകയെന്നതാണ് ഫലം,അല്ലെ?
അധികാരത്തിന്റെ ഒരു തുള്ളി പിച്ചയായിപ്പോലും വീണുപോകാതെ പിടിച്ചു വച്ചിരിക്കുന്ന പുരുഷാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള പരിഹാസം, ചിലപ്പോഴെങ്കിലും ചിരിയ്ക്കു മാത്രമല്ല കരച്ചിലിനു പോലും പരിഹസിക്കാനാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍. അതു് കരച്ചിലോ യാചനയോ മാത്രമായി വായിക്കപ്പെടുനിടത്തു് വായന തികച്ചും പരാജയപ്പെടുന്നു.
ഇങ്ങനെയൊരു വ്യാഖ്യാനം കണ്ടു, ‘വനിതാലോകത്തില്‍.’ വല്ലാത്തൊരു നിസ്സഹായതാ ബോധമല്ലേ കവിതയുടെ കാതല്‍, എന്നാണ് എനിക്കും തോന്നിയത്. ആരോടാണ് 33% അഭ്യര്‍ത്ഥിക്കുന്നത്? ഇവരു തന്നെയല്ലേ പെണ്‍നിനു സ്വാതന്ത്ര്യം കൊടുത്താല്‍ ശരിയാവില്ലെന്നു വാദിക്കുന്നത്, അവര്‍ വല്ലതുമൊക്കെ വിട്ടു തരണമെന്നല്ലേ അഭ്യര്‍ത്ഥനയുടെ ലക്ഷ്യം? അങ്ങനെ എന്റെ വായന പരാജയപ്പെട്ടു ! !
വെള്ളെഴുത്തിന്റെ കാഴ്ച്ചയ്ക്ക് നന്ദി പറയട്ടെ.
വായന പരാജയപ്പെട്ടു എന്ന് ഞാന്‍ പറയില്ല :)
അവകാശപ്പെട്ട അമ്പത് ശതമാനത്തിന്റെ സ്ഥാനത്ത്, ‘33%എങ്കിലും..’എന്ന്, തലപ്പതിരിയ്ക്കുന്നവരുടെ പുറകെനടന്ന് യാചിയ്ക്കേണ്ടി വരുന്നു എന്ന അവസ്ഥ-നമ്മുടെ വ്യവസ്ഥിതിയെ പരിഹസിയ്ക്കുന്നതിനൊപ്പം,
സ്വയം അനുഭവിയ്ക്കുന്ന ആത്മനിന്ദയായും വേണമെങ്കില്‍ കാണാം.
ബാക്കി വനിതാലോകത്തില്‍ പറഞ്ഞിട്ടുണ്ട്
അവകാശമുള്ളത് നേടിയേടുക്കുക തന്നെയാണ് വേണ്ടത്.അല്ലാതെ വെറുതെ കിട്ടിയാല്‍ ഞങ്ങള്‍ ഭരിച്ചോളാം എന്നു പറഞ്ഞ് സംവരണത്തിനായി യാചിക്കുന്നതിനെതിരേയുള്ള പരിഹാസം മാത്രമേ എനിക്കിതില്‍ വായിച്ചെടുക്കാന്‍ കഴിയുന്നുള്ളൂ.
കഴിവുള്ള ഏത് രംഗത്തായലും ഉയര്‍ന്ന് വരും,അല്ലാതെ സംവരണമെന്ന പേരും പറഞ്ഞ് ഒന്നിനും കൊള്ളാത്ത റാബ്രി ദേവികളെ വെച്ചുള്ള പാവ കളികളല്ല വേണ്ടത് :)
നല്ല കവിത
അര്‍ദ്ധ നാരി+ഈശ്വരന്
അങ്ങിനെയാണോ പിരിച്ചെഴുതുക.
എങ്കില്‍ ആസങ്കല്പ്പത്തെയും പിഴുതെറിയേണ്ടിയിരിക്കുന്നു സംവരണത്തോടൊപ്പം. അതിന് കഴിവാകും വരെ 33%ത്തിലെങ്കിലും ഓടട്ടെ വണ്ടി.
വല്ല്യമ്മായീ-ആ വായനയ്ക്ക് സന്തോഷം
കള്ളിപ്പൂച്ചേ-നന്ദി
കിനാവേ-അത്കൊള്ളാലോ!
എനിയ്ക്ക് അത്രയ്ക്കങ്ങട് പോയില്ലട്ടൊ :)
പിടിച്ചെടുക്കുന്നത് എന്തിനാ? 50 ശതമാനം എന്തായാലും വേണ്ടേ? വേണം.... എന്നാലേ സങ്കല്പം പൂര്‍ണമാവൂ....പക്ഷെ അറിഞ്ഞു വേണം എന്ന് മാത്രം...
Post a Comment