ഒന്നാം മരണം വന്നതു
ഓറ്ക്കാപ്പുറത്തായിരുന്നു
മടങ്ങുമ്പോള്‍
ആളും ആത്മാവും
കൂടെപ്പോയി
രണ്ടാം മരണം വന്നതു
പേടിച്ചു പേടിച്ചി-
രിയ്ക്കുമ്പോഴായിരുന്നു
ആത്മാവിരിയ്ക്കെത്തന്നെ
ആളെമാത്രം കൂട്ടി
കാണാമറയത്തേയ്ക്ക്
കൊണ്ടുപോയി
(ഇതില്‍ക്കൂടുതലിനിയെന്തെന്ന്
ആശ്വസിയ്ക്കുമ്പോള്‍)
മുന്നാം മരണം വന്നതു
പരിഹാസച്ചിരിയുമായായിരുന്നു
കയ്യെത്തും ദൂരത്താ-
ളിരിയ്ക്കെത്തന്നെ,
ഓറ്മ്മയുടെ
പിടിവള്ളിമുറിഞ്ഞ്
ഇരുട്ടിലാണ്ടുപോകു-
മാത്മാവു
എത്തിത്തൊടാനാകാതെയായി.
നാലാം മരണം വന്നതു
ഒരുപിടി മൂടല്‍ മഞ്ഞ്
ജപിച്ചെറിഞ്ഞുകൊണ്ടായിരുന്നു
സ്മൃതിയില്ച്ചെന്നതുവീണു
മനസ്സ് മങ്ങിയൊരാള്‍
ആളും ആത്മാവുമിരിയ്ക്കെത്തന്നെ
ആകേമാറിപ്പോയി!
അഞ്ചാം മരണ-
മിറങ്ങിക്കാണും,
വരുമ്പോള്‍
ചൊല്ലിത്തരാം..
ഈയാള്
ഇവിടെയുണ്ടെങ്കില്‍.
---------------------------------
നാലാം മരണം വളരെ അപൂറ്‍വ്വവുമായ ഒരനുഭവമായതുകൊണ്ട്
ഒരടിക്കുറിപ്പ് വേണമെന്നു തോന്നുന്നു.
മരണത്തിന്റെ വാതില്‍ വരെപ്പോയി തിരിയെവന്നൊരു പ്രിയവ്യക്തി-രക്ഷപ്പെട്ടുവെന്നെല്ലാവരും പറയുമ്പോഴും അതുറപ്പിച്ചുവിശ്വസിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
കാരണം,ഒരാളുടെ സ്വഭാവത്തിന്റെ ആകെത്തുകയില്‍നിന്നു, ഒരു ജീവിതത്തില്‍ ആറ്ജ്ജിച്ചെടുത്ത അനുഭവജ്ഞാനം മുഴുവന്‍ തുടച്ചുനീക്കപ്പെടുകയും,ജന്മസിദ്ധമായ പ്രകൃതം മാത്രം ബാക്കിയാകുകയും ചെയ്യുമ്പോള്‍, അതൊരു മരണസമാനമായ നഷ്ട്ടംപോലെത്തന്നെ.
ഒറ്റനോട്ടത്തില്‍ മൂന്നാം മരണവുമായി(അള്‍ഷിമേഴ്സ്) സാമ്യം തോന്നാമെങ്കിലും ഈ വ്യക്തികളുമായി ഇടപെടുന്നവരുടെ അനുഭവം തികച്ചും വ്യത്യസ്ഥമാണ്
ഒറ്റനോട്ടത്തില്‍ മൂന്നാം മരണവുമായി(അള്‍ഷിമേഴ്സ്) സാമ്യം തോന്നാമെങ്കിലും ഈ വ്യക്തികളുമായി ഇടപെടുന്നവരുടെ അനുഭവം തികച്ചും വ്യത്യസ്ഥമാണ്
33 comments:
മരണത്തിന്റെ വേഷപകറ്ച്ചകള്...
ജീവിച്ചിരിക്കുന്നു എന്നു നാം വിശ്വസിക്കുംപ്പോഴും നാം എത്രയോ മരിച്ചിരിക്കുന്നു. മരണത്തിനു മുന്നേ ഒരിക്കലെങ്കിലും മരിക്കാത്തവര്‍ ഉണ്ടെന്നു തോന്നുന്നില്ല. അല്ല മരണം എന്താണേന്നു് ഇനിയും നിര്വ്വചിക്കേണ്ടിയും ഇരിക്കുന്നു.
പോസ്റ്റിഷ്ടമായി.!
മരണത്തെ നിര്‍വചിക്കാന്‍ മരിച്ചവര്‍ തിരിച്ചു വരേണ്ടിയിരിക്കുന്നു.എങ്കിലും ജീവിച്ചിരിക്കുന്നവരുടേ ഈ മരണ നിര്‍വചനം നന്നായി
പോസ്റ്റ് കൊള്ളാം
അറിയാതെ ആ കവിത പാടിപ്പോയീ
......
ഉരുകി നിന്നാത്മാവിന്നാഴങ്ങളില്‍
വീണു പൊലിയുമ്പോഴാണെന്റെ സ്വര് ഗം
നിന്നിലടിയുന്നതേ നിത്യ സത്യം
....
മരണം ഇരന്നു വാങ്ങിയ രഘുവരനെയും വേറുതെ ഓര് ത്തു
മരണത്തിന്റെ വിവിധ ഘട്ടങ്ങള്‍!
നന്നായിരിയ്ക്കുന്നു.
ഇരന്നാലും ഇല്ലങ്കിലും അതു വന്നുചേരുകതന്നെ ചെയ്യില്ലേ.....
വായിച്ചു. അഭിപ്രായം പിന്ന്യേ പറയു...
മരണത്തിന്റെ വിവിധ മുഖങ്ങള്‍ നന്നായി...അതൊക്കെയും മരണം തന്നെ ആകെതുകയില്‍ :)
ശരിയാണ്...
ഓരോന്നും മരണം തന്നെയാണ്...
ചിന്തകളുടെ
സ്വപ്നങ്ങളുടെ
യൗവനത്തിന്റെ...
തീഷ്ണമായ ഈ വരികള്‍ ഏറ്റുവാങ്ങുന്നു....
ആശംസകള്‍...
ഭൂമിപുത്രി,
'അഞ്ചാം മരണം' ഇഷ്ടപ്പെട്ടു.
ഇതെന്താ, വനിതാലോകം മുഴുവന്‍ മരണത്തിന്റെയും മോര്‍ച്ചറിയുടെയും കൊലപാതകങ്ങളുടെയുമൊക്കെ പിന്നാലെ ആണല്ലോ! ജീവിതമാണു് മരണത്തേക്കാള്‍ പ്രധാനം എന്നതാണു് സന്ദേശമെങ്കില്‍ കൊള്ളാം! :)
ഓരോ മരണങ്ങളുടെയും ഭീതിയുണര്‍ത്തുന്ന ഭാവങ്ങള്‍ അനായാസമായി കാണിച്ചിരിക്കുന്നു..ആളെയും ആത്മാവിനേയും ഒപ്പം കൂട്ടുന്ന ഒന്നാം മരണം തന്നെ തമ്മില്‍ ഭേദം........ നന്നായി എഴുതിയിരിക്കുന്നു...... ആശംസകള്‍...:-)
മരണഗണ്ഡങ്ങളെ കാത്തിരിക്കുന്ന
ജൈവകണങ്ങളെ ഇങ്ങനെ പേടിപ്പിക്കല്ലേ....
വളരെ നന്നായിട്ടുണ്ട്
ജീവിച്ചുകൊണ്ടിരിയ്ക്കുന്ന ഓരോ നിമിഷങ്ങളും മനുഷ്യന് മരിച്ചുകൊണ്ടിരിക്കുകയും ആവാം..
നന്നായിരിക്കുന്നു ഇനിയും എഴുതൂ.
മരണത്തിനു അഞ്ചുമുഖങ്ങളോ?
നല്ല വരികള്‍!
ഒരു അനുഭവമായി, കവിത.
മരണം അഞ്ചുതരമോ???
നല്ല വരികള്‍!
കവിതയും വരികളും നന്നായി എന്ന് എഴുതി കണ്ടു വായിച്ചവര്‍,പക്ഷെ കവി മനസില്‍ കണ്ടും കരുതിയും എഴുതിയതെത്ര പേര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞെന്ന് ആര്‍ക്കും അറിയില്ല. ഇനി കമേന്റ് എഴുതുമ്പോള്‍ നിങ്ങള്‍ എന്തു മനസിലക്കി ഈ കവിതയില്‍ നിന്ന് എന്നു കൂടി എഴുതിയാല്‍ നന്നായിരിക്കും എന്നു തോന്നുകയാണ്
അനാഗതന്‍,ശ്രീ.നജൂസ്,ശ്രീവല്ലഭന്,
രഞ്ജിത്ത്,മിന്നാമിനുങ്ങ്,വാത്മീകീ,നിസ,പ്രിയ-ഈ വഴി വന്നതിലും അഭിപ്രായമറിയിച്ചതിലും
വളരെ സന്തോഷം.
വേണൂ,ശെഫി,ശാരൂ,ദ്രൌപദീ,
റേര്‍ റോസ്-ഞാന്‍ പകര്ന്നുതരാന് ശ്രമിച്ച മരണാനുഭവങ്ങള്‍ അല്‍പ്പമെങ്കിലും അങ്ങോട്ടെത്തിയെന്നതു വലീയ സന്തോഷം തരുന്നുണ്ട്.
ചന്തു-‘പിന്നെ’ആയോ?
ബാബൂ-അവസാനിയ്ക്കാത്ത സാദ്ധ്യതകളല്ലേ ഈയൊരു
പിടിക്കിട്ടാപ്പുള്ളിയെപ്പറ്റിയെഴുതുമ്പോള്? അതാണ് എല്ലാരുമിങ്ങനെ...
മുഹമ്മദ് സഗീര്‍-ആപ്പറഞ്ഞത് പോയിന്റ്!:)
ന്റമ്മച്ച്യോ... ഞാനിതിലെത്രണ്ണം കഴിഞ്ഞതാ.. ഇനി എനിക്കെന്നെ തളയ്ക്കാന്‍ ഏത് മണിചിത്രത്താഴുവേണ്ടിവരും?!!
**********
ആ കിണര്‍ കഥ വണ്‍ ഡേ പീപ്ഷോയ്ക്കിട്ടതായിരുന്നേ. അത് മാറ്റിയിട്ടുണ്ട്. വേഡ്പ്രസില് ഉണ്ട് ഇപ്പോഴും.
നേരത്തെ വായിച്ചെങ്കിലും കമന്റാന്‍ തോന്നിയില്ല ഭൂമിപുത്രി...
മനസ്സാകെ വിഷമം നിറയുന്നു......
ഭുമിപുത്രി,
നന്നായിരിക്കുന്നു ഇനിയും എഴുതൂ
അതേയൊ?പ്രശ്നമാണല്ലോ ഗുപ്താ :)
ഗീതാഗീതികളേ,വിഷമിയ്ക്കാതെന്തു ചെയ്യും നമ്മള്,അല്ലെ?
പ്രവീണ്‍,ഈ വഴി വന്നതില്‍ സന്തോഷം
നന്നായിട്ടുണ്ട്...
മരണത്തിന്റെ വേഷപ്പകര്‍ച്ചകള്‍....
:)
കുരുടന്മാര് ആനയെ ‘കണ്ടതു’പോലെയാണ് ജീവിച്ചിരിക്കുന്നവര്‍ മരണത്തെക്കുറിച്ച് പറയുന്നതും, എഴുതുന്നതും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പാവം മനുഷ്യര്‍ എന്ന് അപ്പോഴൊക്കെ തോന്നിപ്പോവുകയും ചെയ്യും. അപ്പോള്‍ മാത്രം.
പിടി കിട്ടാത്ത ആ സമസ്യയെ വാക്കുകളില്‍ ഭംഗിയായി ഒതുക്കിയിരിക്കുന്നു.
അഭിവാദ്യങ്ങളോടെ
ഹരിശ്രീ,ഇവിടെ വന്നതില്‍ സന്തോഷം
രാജീവ് ഈ വായന കവിതയ്ക്ക് വീണ്ടും പ്രചോദനമാകുന്നു.
ഇങ്ങനെ ചിന്തിക്കുകയണേല് മരണം ഇനിയുമൊരുപാടു തരമുണ്ടെന്നു തോന്നുന്നു.
നന്നായിട്ടുണ്ട്.
വായിച്ചു പുറമെ നിന്നാണെന്ന് തോന്നിയില്ല.അകത്തു നിന്നു തന്നെ.മരണത്തെ കുറിച്ചു പറഞ്ഞപ്പോള്‍ മേതിലിന്റെ ഒരു വരി ഓര്മ വരുന്നു.എത്ര മരണം കഴിഞ്ഞാല്‍ ഒരു മനുഷ്യനാവാമെന്നത് എത്രവട്ടം മരിച്ചിട്ടും കൃത്യമായ് പിടികിട്ടിയില്ലാത്തൊരാള്
നിനോജ്,മഹി-വായിച്ചഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം.
Post a Comment