Thursday, February 14, 2008

പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്

അലസക്കാഴ്ച്ചയുടെ

കുഞ്ഞുതിരശീലയില്‍

നിലാവുണര്‍ന്നപോലെ..

കറുപ്പും വെളുപ്പും

മിനുങ്ങിത്തുടങ്ങുമ്പോള്‍

‘ നാടന്പാട്ടിന്റെ മടിശീലകിലുക്കി ‘

സ്നേഹം കൈമാറുന്ന

നസീറും ശ്രീവിദ്യയും.


ആപ്പാടവരമ്പിലൂടെ

അല്‍പ്പം നടന്നുകേറി

വലത്തോട്ട് തിരിഞ്ഞാല്‍

അടുത്ത മുക്കായി.

അവിടെക്കാത്തുനിന്ന്,

സ്വപ്നച്ചിറകിലെന്നപോലെ

ഒഴുകിയെത്തുന്ന

'പഴങ്കഥപ്പാട്ട് ' എന്ന

ആദ്യത്തെ ബസ്സില്‍ക്കേറി,

പുറകോട്ട് യാത്രചെയ്താല്‍

നഗരഹൃദയമായി..

എന്റെയിടമായി!


" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"

എന്നൊക്കെയന്വേഷിച്ചു

വഴിതെറ്റിയെത്തുന്നവര്‍ക്ക്

ഔപചാരികതയുടെ

മഞ്ഞച്ചായം തേച്ച

ഇരുനിലക്കെട്ടിടം.

പക്ഷെ,ഒതുക്കുകള്‍കയറുമ്പോള്‍,

താമരവളയം കൊണ്ട്

കൊണ്ടാട്ടം വറക്കുന്ന

വേളിച്ചെണ്ണ വാസന,

നീണ്ട ഇടനാഴിയിലൂടെ-

യൊഴുകിവന്നു വരവേല്‍ക്കുന്നുണ്ടാവും.


അകത്തെമുറിയിലമ്മ

കടുത്ത ശ്വാസമ്മുട്ടലിനിടയിലും

'മലയാളനാട്' വായിച്ച്

കണ്ണടയൂരും മുന്‍പേ

"നല്ല കഥ" എന്നു

പേജിനടിയില്‍ കുറിക്കുന്നുണ്ടാകും

അഛന്‍കോടതിവേഷത്തില്‍,

ചുമരിലെ പടത്തിലിരുന്നു

അതുനോക്കിച്ചിരിക്കുന്നുണ്ടാകും.


തളത്തില്‍ വല്യേട്ടന്‍,

മേശ നിറയുന്ന പഴയ

'മര്‍ഫി'റേഡിയോയുടെ

പൊട്ടലും ചീറ്റലും അവഗണിച്ചു

സൂചി തിരിച്ചു തിരിച്ചു

'മെല്വില്ഡി മെല്ലോ'യുടെ

വാര്‍ത്ത പിടിച്ചെടുക്കുകയും

കൂട്ടത്തില്‍

പ്രധാനമന്ത്രിയെ-

പ്പഴിക്കുന്നുമുണ്ടാകും

" വിധവകള്‍ നാടുഭരിച്ചാല്‍

ഗുണം പിടിക്കില്ല"


കാര്യസ്ഥന്പണിക്കരമ്മാവന്‍,

വരവ്‌-746 രൂപ 43 പൈസ

ചിലവ്‌-746 രൂപ 43പൈസ

എന്നു കൃത്യമായി

കണക്കെഴുതിയുണ്ടാക്കിയ പുസ്തകം

അമ്മയെക്കാണിച്ചു ബോധിപ്പിക്കാനായി

പടിഞ്ഞാപ്പുറത്തു കാത്തുനില്ക്കുന്നുണ്ടാകും


ചെറിയേട്ടന്‍,

'റാലീ'സൈക്കിളിടിച്ചു പടിതുറന്നു

ഒരുകെട്ട്'വിപ്ളവാഭിവാദന'

നോട്ടീസുകളുമായി

കോളേജില്‍നിന്നെത്തിക്കാണും.


കുഞ്ഞിമോള്‍

വാശിപിടിച്ച്

സിമന്റ്തറയുടെ ഇളംതണുപ്പില്‍

കവിള്‍ചേര്‍ത്തു കിടക്കുന്നുണ്ടാകും

അവള്‍ക്കു ഏടത്തിയമ്മ കലക്കുന്ന

'ഗ്ലാക്സോ'പ്പാലിലൊരല്പ്പം

ബാക്കി വന്നെങ്കിലോയെന്നു കൊതിച്ച്

സ്കൂള്‍ യൂണിഫോം മാറ്റാതെ

ഞാന്‍ കാവലിരിയ്ക്കുന്നുണ്ടാകും.....


കാലം ബുള്‍ഡോസറിന്മേലേറി

കയറുമായി പുറപ്പെട്ടി

ട്ടുണ്ടെന്നറിയാതെ,

നിഷ്ക്കളങ്കമായി

വിരുന്നുകാര്‍ക്കായി കാക്കുന്ന

എന്‍റ്റെ വീടും പ്രിയമുള്ളവരെയും

വീണ്ടെടുക്കാന്‍

ഇവിടെ... ഇപ്പോള്‍...

ഈപ്പാടവരമ്പിലൂടെ നടന്നുകേറി...

പാടത്തു കുത്തിയിരുന്നു കൊഞ്ചുന്ന

നായികാനായകന്‍മാരെത്തള്ളിമാറ്റി

മായപ്പെട്ടിയുടെ

അനന്തസാദ്ധ്യതകളിലേക്കു..

പിന്നാമ്പുറ-

സ്ഥലകാലങ്ങളിലേക്കു

ഞാന്‍ നൂണ്ടിറങ്ങി മറയുന്നു.

-------------------------------------

മലയാളം വാരിക-25/7/2008












37 comments:

ഭൂമിപുത്രി said...

‘കറുപ്പും വെളുപ്പും’കാലഘട്ടത്തിലെ ഒരു പഴയപാട്ടുകാഴ്ചയിലൂടെ യാത്രചെയ്തുപോയി തിരിച്ചുപിടിയ്ക്കുന്ന ചില പോയകാലരംഗങ്ങള്‍..

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. ഇത്തിരി നീളം കൂടിപ്പോയോ എന്നൊരു സംശയം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിച്ചങ്ങ് മുഴുകിപ്പോയി...

ശ്രീ said...

പഴയ കാലത്തിന്റെ ബസ്സിലേറിയുള്ള ഈ യാത്ര ഇഷ്ടമായി.

ഓര്‍മ്മകളിലൂടെ എങ്കിലും ഇങ്ങനെ യാത്ര ചെയ്യാന്‍ നമുക്കാകുന്നുണ്ടല്ലോ...
:)

നവരുചിയന്‍ said...

നല്ല വരികള്‍ . പക്ഷെ മുറിച്ചു മുറിച്ചു എഴുതിയപോള്‍ പലപോഴും വായിക്കാന്‍ ഉള്ള ആ സുഖം പോയി . വരികള്‍ നന്നായിരിക്കുന്നു ..
വല്മികി മാഷെ - നീളം ഒന്നും കൂടുതല്‍ അല്ല ....

നജൂസ്‌ said...

കുറെ എഴുതാന്‍ കൂടുതല്‍ ചിന്തിക്കുന്നവര്‍ക്കെ കഴിയൂ....

പോയ കാലത്തെ ഇങ്ങനെ അവതരിപ്പിച്ചത്‌ ഇഷ്ടായിട്ടോ...

നന്മകള്‍

ഉപാസന || Upasana said...

ാലം ബുള്‍ഡോസറിന്‍മ്മേലേറി

കയറുമായി പുറപ്പെട്ടി

ട്ടുണ്ടെന്നറിയാതെ,

നിഷ്ക്കളങ്കമായി

വിരുന്നുകാര്‍ക്കായി കാക്കുന്ന

എന്‍റ്റെ വീടും പ്രിയമുള്ളവരെയും

വീണ്ടെടുക്കാന്‍

ഇവിടെ... ഇപ്പോള്‍...

ഈപ്പാടവരമ്പിലൂടെ നടന്നുകേറി.


ഓര്‍മകളുടെ ചിറകിലേറിയുള്ള തിരിച്ചു പോക്കിനെക്കുറിച്ചുള്‍ല വരികള്‍..!!!
വളരെ ഇഷ്ടപെട്ടു.
:)
ഉപാസന

Rejesh Keloth said...

:-)
ഒരു നീണ്ടയാത്ര... ഒര്‍മ്മപ്പറമ്പിലൂടെ...
ഇഷ്ടമായി..

sv said...

എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു വരുന്നു.. ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തിയതിനു നന്ദി.. ഒപ്പം ഇത്തിരി അസൂയയും.. ഓര്‍ക്കാന്‍ ഭംഗിയുള്ള ... സുഖമുള്ള ഓര്‍മ്മകളുള്ള നിങ്ങളോട്....

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ശ്രീവല്ലഭന്‍. said...

കൊള്ളാം...ഇഷ്ടപ്പെട്ടു വരികള്‍

ആദ്യത്തെ ബസ്സില്‍ക്കേറി,
പുറകോട്ട്‌ യാത്രചെയ്താല്
\KclrZbambn...
എന്റെയിടമായി! ..

എന്താണാ കോഡ് ഭാഷ? മനസ്സിലായില്ല.....പ്രായമായ് വരികയല്ലേ...

കാഴ്‌ചക്കാരന്‍ said...

എന്റമ്മോ ഇതേതാ ലോകം. വീണു പോയല്ലോ. നീലം മുക്കിയ മല്ലു മുണ്ടിന്റെ മണമുണ്ടല്ലൊ അവിടെ. നന്നായി.

പ്രയാസി said...

“പ്രിയ ഉണ്ണികൃഷ്ണന്‍ said...
വായിച്ചങ്ങ് മുഴുകിപ്പോയി...“

അതെ അതെ ഞാന്‍ വായിച്ചങ് ഒറങ്ങിപ്പോയി..:)

നന്നായി ട്ടാ‍ാ‍ാ‍ാ‍ാ‍ാ

വേണു venu said...

മലയാളനാട്‌' വായിച്ച്‌
കണ്ണടയൂരും മുന്‍പേ
"നല്ല കഥ" എന്നു
പേജിനടിയില്‍ കുറിക്കുന്ന് അമ്മയും,
കോടതിവേഷത്തില്‍ ചുമരിലെ പടത്തിലിരുന്ന അഛനും, വല്യേട്ടനും, ചെറിയേട്ടനു, കാര്യസ്ഥനും കുഞ്ഞു മോളും പിന്നെ ഞാനും നല്ലൊരു ഫ്ളാഷ് ബാക്ക് തന്നു.
മായപ്പെട്ടിയുടെ
അനന്തസാദ്ധ്യതകള്ക്ക് ശരിക്കും ഒരു സല്യൂട്ട്.
ഭൂമിപുത്രി ഈ പഴയ കഴ്ചയില്‍ ഒരു നല്ല കഥ വായിക്കാനാഗ്രഹിക്കുന്നു.:)

അനാഗതശ്മശ്രു said...

ഈ അടുത്ത കാലത്തു വായിച്ചതില്‍ അതിസുന്ദരമായ
കവിത...
ചില്ലക്ഷരങ്ങളുടെ ഫോണ്ട് പ്രശ്നം ശരിയാക്കണേ...
പിന്നെ ഒരു സം ശയം
..ആപ്പാടവരമ്പു ....ആ പാടവരമ്പോ ...അപ്പാടവരമ്പോ?

siva // ശിവ said...

എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....ഒരുപാട്‌ ഇഷ്ടമായി....ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു...

CHANTHU said...

എന്തു രസകരമായിട്ടാ നിങ്ങളാ പഴമയെ ഓര്‍ത്തെടുക്കുന്നത്‌.
നല്ല സ്‌നേഹത്തോടെ അഭിനന്ദനങ്ങള്‍.

മനു സി കുമാര്‍ said...

അതേ സംഭവം ഒ.കെ വളരെ നല്ലതെന്നു പറയാനില്ല ഞാന്‌. വെറുതേ വന്നുകയറി വായിച്ചതാണേ....

'നിലാവുണര്‍ന്നപോലെ’ എന്നത് ഒഴിവാക്കിയാല്‍ എന്താ കുഴപ്പം...കവിതയ്ക്കു ഒന്നും സംഭവിക്കില്ലല്ലോ... അതു വേണോ(സജഷനാണേ)
താമരവളയം കൊണ്ട് കൊണ്ടാട്ടം വറുക്കുന്ന.....എന്ന ദൃശ്യവത്കരണം കൊള്ളാം. വ്യത്യസ്തത....

ബാരോമീറ്റര്‍ വച്ച് അളവെടുത്തതല്ല... പറഞ്ഞതാണ്... അപ്പൊ ശരി.

അപ്പു ആദ്യാക്ഷരി said...

വായിച്ചു വായിച്ചു മനസ്സറിയാതെ ഏറെക്കാലം പിന്നോട്ട് പോയിപ്പോയി... അങ്ങെത്തി. :)

ഹരിശ്രീ said...

ഈ യാത്ര ഇഷ്ടമായി...

മനോഹരം....

ആശംസകള്‍

Unknown said...

പഴമ തുടിക്കുന്ന ഭൂമിപുത്രിയുടെ വരികള്‍ അസ്സ്ലായി

Anonymous said...

അപ്പോള്‍ ഒരു പെറ്റി ബൂര്‍ഷ്വായിണി ആണല്ലേ...വെളിച്ചെണ്ണ വാസനമുതല്‍ അമ്മക്ക് ശ്വാസം മുട്ടല്‍ വരെ കൃത്യം.. :)

നന്നായി.

*********
മായപ്പെട്ടിയിലെ പുതിയകാലത്തോട് പൊരുത്തപ്പെടാന്‍ പാടുപെടുന്ന മറ്റൊരാളുടെ ഈ 'പൂതപ്പാട്ട്' നോക്കു

sijijoy.blogspot.com

ഇഷ്ടപ്പെട്ടേക്കും.

മൂര്‍ത്തി said...

ഇന്നാണിത് കണ്ടത്. ഒരു പ്രത്യേക രസമുണ്ട് വായിക്കാന്‍. നൊസ്റ്റ ആയിരിക്കും..

കമന്റ് ബോക്സില്‍ Show Original Post എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വായിച്ചപ്പോള്‍ താഴേക്ക് താഴേക്ക് വായിക്കുന്നതിനേക്കാള്‍ വായനാസുഖമുണ്ട്. അങ്ങിനെ ചെയ്യുന്നത് ശരിയല്ലെങ്കിലും....:)

ഭൂമിപുത്രി said...

കവിത വായിച്ചഭിപ്രായമറിയിച്ച എല്ലാവരോടും എന്റെ നന്ദി നമസ്കാരം!

വാത്മീകി-അതെ.പഴയകഥകളോര്‍ത്തുവന്നപ്പോള്‍,
നീണ്ടുപോയി

പ്രിയ,മുഴുകിപ്പോയതില്‍ സന്തോഷം

ശ്രി,പുറകോട്ടു യാത്രപോകാന്‍ ഈയൊരുവഴിയല്ലെയുള്ളു നമുക്ക്

നവരുചിയന്‍-വരികള്‍ ഒന്നുകൂടി അടുപ്പിച്ചെഴുതിയിട്ടുണ്,ഇഷ്ട്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം
നന്‍ജൂസ്,ഉപാസന,സതീര്‍ത്ഥ്യന്‍,സന്തോഷം തരുന്ന അഭിപ്രായമറിയിച്ചതിനു നന്ദി

എസ് വി,ശരിയാണ്‍.ഓര്‍മ്മകള്‍ സുഖമാകുന്നതു ഒരനുഗ്രഹം തന്നയാണ്‍

ശ്രിവല്ലഭന്‍-ഇഷ്ട്ടപ്പെട്ടന്നറിയിച്ചതില്‍ സന്തോഷം.ആ വാക്കൊന്നുകൂടി ടൈപ്പ്ചെയ്തു,ഇപ്പോള്‍ വായിയ്ക്കാന്‍ പറ്റുമായിരിയ്ക്കും.

കാഴ്ച്ചകാരാ-അതുകൂടിചേര്‍ക്കണമായിരുന്നു അല്ലെ? അമ്മയുടെമടിയില്‍
മുഖമ്പൂഴ്ത്തിക്കിടക്കുമ്പോളുള്ള ആ മല്ലുമുണ്ടിന്റെ മണം?മറ്റൊരോര്‍മ്മയ്ക്ക്കൂടിനന്ദി

പ്രയാസി-വളരെ സന്തോഷം..ആ നീട്ടലിനുപ്രത്യേകിച്ചും :)

വേണു- വരികള്‍ക്കിടയില്‍തന്നെയൊരു കഥയുണ്ടല്ലൊ..ഒരുകൊച്ചുകുടുമ്പകഥ
ഇതാ തിരിച്ചുമൊരു മറുപടിസല്യൂട്ട്. :)

അനാഗതാ-വളരെ സന്തോഷം ആവാക്കുകള്‍ക്ക്.
ചില്ലക്ഷരം ശരിയാക്കി ശരിയാക്കി തോറ്റിരിയ്ക്കുകയാണ്‍ ഞാന്‍:(
പറഞ്ഞ തിരുത്തിനെപ്പറ്റി ഒന്നന്വേഷിയ്ക്കട്ടെ..
എനിയ്ക്കുമത്ര ഉറപ്പില്ല.

ശിവകുമാറെ,ചന്തു,വന്നിഷ്ട്ടമായെന്നു പറഞ്ഞതില്‍ വളരെ സന്തോഷം

മനു,ആ അഭിപ്രായത്തിനും സജഷനും പ്രത്യേകം നന്ദി.
നിലാവ് വരയ്ക്കുന്ന ഒരവ്യക്തചിത്രം-
അതിനുവേണ്ടിയായിരുന്നു

അപ്പു,ഹരിശ്രി-എന്റൊപ്പം ഈ യാത്രയില്‍ചേര്‍ന്നതില്‍ വളരെ സന്തോഷം

അനൂപ്-പഴമയുടെഭംഗി ആസ്വദിച്ചതില്‍ സന്തോഷം

ഗുപ്താ-ഇതൊക്കെയാണോ പെറ്റിബൂര്‍ഷ്വയുടെ ലക്ഷണങ്ങള്‍? :)
സിജിയുടെ ബ്ലോഗിനു വളരെനന്ദി.ഞാനും ആസ്വദിച്ചു

മൂര്‍ത്തി-അഭിപ്രായത്തിനു വളരെ സന്തോഷം.ഫോണ്ട് കുറെക്കൂടിഭംഗിയാക്കി എഡിറ്റ്ചെയ്യാന്‍
പറ്റുമോന്നു നോക്കട്ടെ.

Unknown said...

ഓര്‍മ്മകളിലൂ‍ടെ ഊളിയിട്ട് ഭൂമി പുത്രി നടത്തിയ യാത്ര കൊള്ളാം നന്നായിരിക്കുന്നു. വരികളെല്ലാം നന്നായി വിഷ്വലൈസ് ചെയ്ത് തന്നെ ഞാന്‍ വായിച്ചു. പക്ഷേ നീളമിത്തിരി കൂടിയോ എന്നൊരു സംശയം..( ഒരു തല്ലുകൊള്ളിയുടെ ബാലിശമായ അഭുപ്രായം മാത്രമാണെ..)
എന്തായാലും കൊള്ളാം ആസ്വദിച്ചു. നല്ലോണം

സുധീർ (Sudheer) said...

നൊസ്റ്റാള്‍ജിയ!
എത്ര എഴുതിയാലും,വായിച്ചാലും മതിവരാതെ..

a.sahadevan said...

mention of the words murphy radio raliegh bycycle and and some brands that were popular in 60's make me rally arounfd my childhood
during those days we used to listen to chalachitragaanangal for 20 minutes at 7.10 pm immediatly after innathe chinthaavishayam. most of the radio natakangal and chalachitra sabda rekha and the natuional program of music on saturday 9.30 pm.
it was dr narayana menon who then was the director of all india radio delhi statrted the most prestigeous heritage program national programme of music. it continues today but the older days it was ... and there was the radio sangeeth sammelan stated simultaneousely
we had a murphy radio and the model for the radio was a tiny child who sucks his fore finger in the picture.the most pleasing and captivating picture.
i thank you

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

ഏവിടെയൊക്കെയോ എന്തൊക്കെയൊ സ്പര്‍ശിച്ചതുപോലെ... ഗ്രാമീണതയും നഗരവും ജീവിതവും എല്ലാം കെട്ടുപിണഞതു പോലെ...
അഭിനന്ദനങള്‍

ഗീത said...

മനോഹരം! മനോഹരം!!

ഗൃഹാതുരത്വമുണര്‍ത്തുന്ന കവിത.
ഭൂമിപുത്രീ അഭിനന്ദനങ്ങള്‍.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

കടന്നുപോയ കാലത്തിന്റെ കയ്യൊപ്പ്‌ ചാര്‍ത്തി ഒരു നല്ല കവിത. ഇന്നുള്ളത്‌ പലതും അന്നില്ലായിരുന്നു, ഇന്ന് നമുക്ക്‌ നഷ്ടപ്പെട്ടപലതും അന്നുണ്ടായിരുന്നു എന്നെന്നെ ഈ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിയോ?, വയനക്കുശേഷം കവിതയുടെ നീളമല്ല മറിച്ച്‌ വീണ്ടെടുക്കാന്‍ കഴിയാത്ത എന്തിന്റെയൊക്കൊയോ നഷ്ടബോധം എന്റെ നെഞ്ചില്‍ ഒരു ഭാരമായി അവശേഷിക്കുന്നുണ്ട്‌.

david santos said...

Excellent!
I loved this blog.
Have a good weekend.

ഭൂമിപുത്രി said...

തല്ലുകൊള്ളീ-ആസ്വാദനത്തിന്റെ Visual അനുഭവം എടുത്തറിയിച്ചത് വളരെ
സന്തോഷമായീട്ടൊ.

അതെ,സുധീര്‍! ‘നൊസ്റ്റാല്‍ജിയ’ ഒരോതലമുറയും അതാഘോഷിച്ചു
കൊണ്ടേയിരിയ്ക്കുന്നു-പ്രണയം പോലെ!

സഹദേവന്‍ സര്‍-ഇവിടെയിടയ്ക്ക് വന്ന് വായിച്ചഭിപ്രായമറിയിയ്ക്കുന്നതിനു പ്രത്യേകനന്ദി.
ഞങ്ങളുടെ റേഡിയൊ Phillips ആയിരുന്നു.പക്ഷെ,കാലംകഴിഞ്ഞു
പോയവയാകട്ടെ എല്ലാ പ്രതീകങ്ങളുമെന്നു കരുതിയാണു Murphy ആക്കിയതു :) അതിന്റെ,പുതിയഭാഷയില്‍പ്പറഞ്ഞാല്‍,Brand ambassador ആയിരുന്ന കുട്ടി മരിച്ചുപോയി എന്നൊക്കെ കേട്ടിരുന്നു.

സഞ്ചാരീ-ഒരു നഗരപുത്രിയായാണ്‍ ഞാന്‍ വളര്‍ന്നതു..പക്ഷെ നഗരങ്ങളിലിന്നുകാണുന്ന ‘ഹൈബ്രിഡ്’ സംസ്കാരത്തിന്റെ കടന്നുകയറ്റം അന്നില്ലായിരുന്നതിനാല്‍,ഒരു പരിധിവരെ ഗ്രാമ്യം തന്നെയായിരുന്നു ജീവിതത്തിന്റെ അടിസ്ഥാന രുചികള്‍.

ഗീതാഗീതകള്‍,ആ തുറന്ന അഭിനന്ദനം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

ശൈരീഫ്ഹൈദര്‍-എന്റെ നഷ്ട്ടബോധം കവിതയിലൂടെ പകര്‍ന്നുതരാന്‍ പറ്റിയെന്നറിഞ്ഞു
വലീയ സന്തോഷമായി കേട്ടൊ.

David Santos-I was surprised that you could read a Malayalam blog.
Thanks.

Sentimental idiot said...

welcome to the shadows of life said...
നന്ദി സുഹൃത്തേ,
ഞാനും എന്തെക്കെയോ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് comments ഇല്ലെങ്കില്‍ തീര്‍ച്ചയായും വിഷമം ആണ്,കാരണം വിദ്യര്തിയായ എനിക്ക് എത്ര നാള്‍ ബാപ്പയുടെ പോക്കറ്റില്‍ കയ്യിട്ടു ബ്ലോഗും,
കമന്റ്സ് കാണണം എന്നുള്ള ആഗ്രഹതോടെയാണ് എന്നും കാഫെ യില്‍ വരുന്നത്,
പക്ഷെ മിക്കവാറും ആരും കാണില്ല,
ഏതായാലും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു
shafeek

March 16, 2008 4:44

ജ്യോനവന്‍ said...

ഇവിടെവരെ വന്നപ്പോള്‍ അങ്ങനെ തോന്നി
ഈ നല്ല കവിതയൊട് ഒരു ഇഷ്ടം കുറിച്ചുപോകാന്‍....

പാമരന്‍ said...

ഭൂമിപുത്രി, വേണുജിയുടെ ആഡിയോ ആണിവിടെ എത്തിച്ചത്‌. വൈകിപ്പോയതൊരു നഷ്ടം തന്നെ. എന്തൊരു വാഗ്മയ ചിത്രം..!

ഹരിയണ്ണന്‍@Hariyannan said...

വേണുവേട്ടന്റെ വലിയലോകം വഴി ഇവിടെയെത്തി.
കവിതക്ക് ആശംസകള്‍!!

സജീവ് കടവനാട് said...

വനിതാലോകത്തിന്റെ മതിലുചാടിയപ്പഴാ കണ്ടത്. വൈകിയെങ്കിലും കണ്ടല്ലോ...

ഇഷടം.

അ...ശ്രീവിദ്യേ...അ...മിടുക്കിപെണ്ണേ...

ഭൂമിപുത്രി said...

ഷാഡോസെ-നോക്കാം കേട്ടൊ
പാമരന്‍,ജ്യോനവന്‍-ആ വാക്കുകള്‍ സന്തോഷിപ്പിച്ചു
ഹരിയണ്ണന്‍-അതെ,വേണുവും..നന്ദി
കിനാവേ-ഈ മതിലുചാട്ടം ഞാന്‍ സ്വാഗതം ചെയ്യുന്നു