[ലാഡനും ലാലെയും-ഇറാനിലെ സയാമീസ് ഇരട്ടകള്‍-
കുറച്ചുനാള്‍മുന്‍പ് ഇവറ് വാറ്ത്തകളില് നിറഞ്ഞുനിന്നിരുന്നു.
രണ്ടായിപ്പിരിയാനുള്ള ആഗ്രഹത്തില്‍,അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്കുവിധേയരായതിന്റെ
ഫലമായി ജീവിതംതന്നെ നഷ്ടപ്പെട്ട ഈ സഹോദരിമാരുടെ മാനസീക സംഘറ്ഷങ്ങളെയും, മരണത്തെയും പറ്റി ഒരു ചിന്ത]
ഒന്നായ നമ്മെയിനി
രണ്ടായ്പ്പിളറ്ന്നു വഴി
വെവ്വേറെയാക്കുവാന്‍
കാലം പറഞ്ഞ കഥ...
വലിച്ചെറിയണം നിന്നെ...
തമ്മിലുരുകിച്ചേറ് -
ന്നുയിറ് കൊണ്ടോരെങ്കിലും,
നിരന്തരമെതിറ്ദിശകളില്‍
വലിഞ്ഞിടയില്‍ ഞെരുങ്ങു-
മിരു പ്രാണനന്യോന്യമലറുന്നു
വലിച്ചെറിയണം നിന്നെ...
ചമയങ്ങളുതിറ്ന്നു
സിരകളയഞ്ഞു
താന്‍-
താന്‍ മാത്രമാകു-
മേറ്റം സ്വകാര്യതയില്‍പ്പോലും
പ്രേത ബാധപോല്‍
പിന്തുടറ്ന്നെത്തു-
മന്യസാന്നിധ്യമായ്
പരസ്പ്പരം
നരകമായ്തീര്‍ന്നോര്‍ നാം.
ഭ്രാന്തനു,മനാഥനും
തെണ്ടിയ്ക്കും തെരുവുപട്ടിയ്ക്കും പോലും
വെറുതേകിട്ടിയ സ്വര്‍ഗ്ഗം-
ഏകാന്തത !
നമുക്കതുപോലും പാഴ്മോഹം.
തമ്മില്‍ പകുത്തു
പൂറ്ണ്ണരാകാന്‍
സ്വയം നേടാന്‍-
ജീവപ്രവാഹം പകുക്കണം
നാം
നീയുംഞാനു-
മാകണം..
കാണാമറയത്തു നിന്നൊരേ
ചരടിന്‍തുമ്പിലിരു-
പാവകളെ ക്കളിപ്പിയ്ക്കും
വിനോദംമതിയാക്കുക...
ചരടുപകുക്കുകയല്ലെങ്കില്‍..
മുറിച്ചേക്കുക !
പൂറ്ണ്ണത്തില്‍ നിന്നും
പൂറ്ണ്ണമെടുത്തു
ബാക്കി
പൂറ്ണ്ണമെന്നു
കരുതിയെന്നാല്‍..
പൂറ്ണ്ണം മറന്നു
പരിപൂറ്ണ്ണം തിരഞ്ഞുവോ..
രൂപം തഴഞ്ഞു
നിഴല്‍രൂപംതിരഞ്ഞുവോ..
ദ്വന്ദ്വങ്ങളുള്ളിലെ
ഞാനുമീ പിന്നെയീ
ഞാന്‍ തന്നെയെന്നതു
കാണാതെ പോയിതോ?
ഒന്നായനമ്മളിനി രണ്ടെന്നു തോന്നിയതി-
നുണ്ടായ ശോകമിതു
സറ്വ്വം തകറ്ത്തഖില-
മില്ലാതെയാകവെ
കാലം രചിച്ച കഥ .
----------------------------------
(ദേശാഭിമാനി-മാറ്ച്ച് 25/2007)
രണ്ടായ്പ്പിളറ്ന്നു വഴി
വെവ്വേറെയാക്കുവാന്‍
കാലം പറഞ്ഞ കഥ...
വലിച്ചെറിയണം നിന്നെ...
തമ്മിലുരുകിച്ചേറ് -
ന്നുയിറ് കൊണ്ടോരെങ്കിലും,
നിരന്തരമെതിറ്ദിശകളില്‍
വലിഞ്ഞിടയില്‍ ഞെരുങ്ങു-
മിരു പ്രാണനന്യോന്യമലറുന്നു
വലിച്ചെറിയണം നിന്നെ...
ചമയങ്ങളുതിറ്ന്നു
സിരകളയഞ്ഞു
താന്‍-
താന്‍ മാത്രമാകു-
മേറ്റം സ്വകാര്യതയില്‍പ്പോലും
പ്രേത ബാധപോല്‍
പിന്തുടറ്ന്നെത്തു-
മന്യസാന്നിധ്യമായ്
പരസ്പ്പരം
നരകമായ്തീര്‍ന്നോര്‍ നാം.
ഭ്രാന്തനു,മനാഥനും
തെണ്ടിയ്ക്കും തെരുവുപട്ടിയ്ക്കും പോലും
വെറുതേകിട്ടിയ സ്വര്‍ഗ്ഗം-
ഏകാന്തത !
നമുക്കതുപോലും പാഴ്മോഹം.
തമ്മില്‍ പകുത്തു
പൂറ്ണ്ണരാകാന്‍
സ്വയം നേടാന്‍-
ജീവപ്രവാഹം പകുക്കണം
നാം
നീയുംഞാനു-
മാകണം..
കാണാമറയത്തു നിന്നൊരേ
ചരടിന്‍തുമ്പിലിരു-
പാവകളെ ക്കളിപ്പിയ്ക്കും
വിനോദംമതിയാക്കുക...
ചരടുപകുക്കുകയല്ലെങ്കില്‍..
മുറിച്ചേക്കുക !
പൂറ്ണ്ണത്തില്‍ നിന്നും
പൂറ്ണ്ണമെടുത്തു
ബാക്കി
പൂറ്ണ്ണമെന്നു
കരുതിയെന്നാല്‍..
പൂറ്ണ്ണം മറന്നു
പരിപൂറ്ണ്ണം തിരഞ്ഞുവോ..
രൂപം തഴഞ്ഞു
നിഴല്‍രൂപംതിരഞ്ഞുവോ..
ദ്വന്ദ്വങ്ങളുള്ളിലെ
ഞാനുമീ പിന്നെയീ
ഞാന്‍ തന്നെയെന്നതു
കാണാതെ പോയിതോ?
ഒന്നായനമ്മളിനി രണ്ടെന്നു തോന്നിയതി-
നുണ്ടായ ശോകമിതു
സറ്വ്വം തകറ്ത്തഖില-
മില്ലാതെയാകവെ
കാലം രചിച്ച കഥ .
----------------------------------
(ദേശാഭിമാനി-മാറ്ച്ച് 25/2007)
27 comments:
ലാഡനും ലാലെയും-ഇറാനിലെ സയാമീസ് ഇരട്ടകള്‍-
കുറച്ചുനാള്‍മുന്‍പ് ഇവറ് വാറ്ത്തകളില് നിറഞ്ഞുനിന്നിരുന്നു.
രണ്ടായിപ്പിരിയാനുള്ള ആഗ്രഹത്തില്‍,അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്കുവിധേയരായതിന്റെ
ഫലമായി ജീവിതംതന്നെ നഷ്ടപ്പെട്ട ഈ സഹോദരിമാരുടെ മാനസീക സംഘറ്ഷങ്ങളെയും, മരണത്തെയുംപറ്റി ഒരു ചിന്ത
കൊള്ളാം. നല്ല കവിത.
ഭ്രാന്തനു,മനാഥനും
തെണ്ടിയ്ക്കും തെരുവുപട്ടിയ്ക്കും പോലും
വെറുതേകിട്ടിയ സ്വര്‍ഗ്ഗം-
ഏകാന്തത !
നമുക്കതുപോലും പാഴ്മോഹം.
ശക്തമായ വരികള്‍... നല്ല കവിതയും.
നല്ല വരികള്‍. നന്നായിട്ടുണ്ട്.
:)
ഇതും നന്നായിരിക്കുന്നു, ഭൂമിപുത്രീ
ഒരു പുത്രിയുടെ ദു:ഖം മറ്റൊരുപുത്രിക്കേ ഇത്ര ശക്തമായി വരച്ചുകാട്ടാനാകൂ...
നല്ല ചിന്ത... അഭിനന്ദനങ്ങള്‍...
പിന്നെ എഴുതിയതിലെ ചില്ലക്ഷരങ്ങള്‍ (റ് ) ഒരു കല്ലുകടിയാവുന്നു.. ശ്രദ്ധിക്കുമല്ലോ?
Really inetresting thoughts and imaginations...congratulations....
“കാണാമറയത്തു നിന്നൊരേ
ചരടിന്‍തുമ്പിലിരു-
പാവകളെ ക്കളിപ്പിയ്ക്കും
വിനോദംമതിയാക്കുക...
ചരടുപകുക്കുകയല്ലെങ്കില്‍..
മുറിച്ചേക്കുക !“
:(
മനസ്സിന്റെ മിഴിക്കൊണില് ഒരു സ്പോടനം നടന്നു കെട്ടൊ...
നന്നായിരിക്കുന്നൂ..
ഇതങ്ങ് വായിച്ചപ്പോള്‍
എന്നോടൊട്ടീട്ടാരോ നില്ക്കും പോലെ
ഇതൊന്നു പകുത്തെറിയുമോ ആരെങ്കിലും....
നല്ല കവിത.
തമ്മില്‍ പകുത്തു
പൂറ്ണ്ണരാകാന്‍
സ്വയം നേടാന്‍-
ജീവപ്രവാഹം പകുക്കണം
നാം
നീയുംഞാനു-
മാകണം..
നന്നായിരിക്കുന്നു
മുന്‍പ് വായിച്ചിട്ടുള്ളതു പലതും ഇതിലും പലമടങ്ങ് മെച്ചമായിരുന്നു എന്നൊരു തോന്നല്‍.നീണ്ടുപോയതോ അറിയില്ല..
ഭൂമിപുത്രി...
നന്നയിരിക്കുന്നു വരികളും..തെരെഞെടുത്ത വിഷയവും
ഇവിടെ അക്ഷരങ്ങള്‍ ശരിയായി കാണുന്നില്ല
തെറ്റുകള്‍ ഫോണ്ടിന്റെ പ്രശ്നമാണോ..അതോ...അങ്ങിനെ സംഭവിച്ചതോ??
നന്മകള് നേരുന്നു
നന്നായി ഭൂമിപുത്രി
ദൈവം അവരേയും രക്ഷിച്ചില്ല
:(
ഉപാസന
കവിത ഇഷ്ടമായി.
വെറുതേകിട്ടിയ സ്വര്‍ഗ്ഗം-
ഏകാന്തത !
നമുക്കതുപോലും പാഴ്മോഹം.
വിഷയം ഒരുപാടിഷ്ടമായി! നല്ല കവിത!
കാണാമറയത്തു നിന്നൊരേ
ചരടിന്‍തുമ്പിലിരു-
പാവകളെ ക്കളിപ്പിയ്ക്കും
വിനോദംമതിയാക്കുക...
ചരടുപകുക്കുകയല്ലെങ്കില്‍..
മുറിച്ചേക്കുക !
ദൈവത്തെയും വെറുത്തോ?
രണ്ട് ചേര്‍ന്ന് ഒന്നായാല്‍ പൂര്ണ്ണതയാകില്ല.പൂര്‍ണ്ണത ബാക്കി എല്ലാറ്റിനേയും പോലെ അപൂര്‍ണ്ണമായൊരു വാക്കു മാത്രം.
ഇത് കവിതയുടെ ഒരര്‍ത്ഥം മാത്രമേ ആയുള്ളു.
വെവ്വേറെയാക്കുവാന്‍
കാലം പറഞ്ഞ കഥ...
അതു കാലമല്ല. അതു ശാസ്ത്രം.
കാലം എല്ലാമറിഞ്ഞൊന്നുമറിയാതെ പൂര്‍ണ്ണതയില്‍നിന്നും പൂര്‍ണത നീങ്ങിയാലും വീണ്ടും പൂര്‍ണതയാണെന്നു കള്ളം പറയുന്നു. പൂര്ണതയേ ഇല്ലാ എന്ന് കണക്കറിയാത്തവര്ക്ക് കണക്കറിയാവുന്നവര്‍ പറഞ്ഞു കൊടുക്കുമ്പോഴും. ചില കണക്കാശാന്മാര്‍ പൂര്‍ണതയ്ക്കുള്ള നിര്‍വ്വചനം വ്റൃഥാ തേടുന്നു.:)
ഭ്രാന്തനു,മനാഥനും
തെണ്ടിയ്ക്കും തെരുവുപട്ടിയ്ക്കും പോലും
വെറുതേകിട്ടിയ സ്വര്‍ഗ്ഗം-
ഏകാന്തത !
നമുക്കതുപോലും പാഴ്മോഹം.
എന്തു മനോഹരം വരികള്‍. ചിന്തിക്കാന്‍ .
ഇത്തിരിപ്പോന്ന ഒരു ജീവിക്ക്
ഇത്തിരിപ്പോന്ന അതിന്റെ ജീവിതം നയിക്കാന്‍
ഇത്തിരിപ്പോന്ന ഒരു സഹായം
കാലം ചെയ്തുകൊടുത്തു (ശാസ്ത്രം അല്ലേ)
(ഉറുമ്പുകള്‍ എന്ന മനോഹര കവിതയുടെ തര്‍ജ്ജമ മനസ്സില്‍ നിറയുന്നു.)
ഏകാന്തതയുടെ ഈ വിഭ്രാന്തിയെനിക്കിഷ്ടമായി. ആശംസകള്‍.:)
ഭുമി പുത്രി ... നല്ല കവിത . പിന്നെ സതീര്ത്ഥ്യന്ന്റെ അഭിപ്രായം തന്നെ എനിക്കും . അക്ഷരങ്ങള്‍ ഒഴുകിനെ മുറിക്കുന്നു . എങ്കിലും തെരഞ്ഞെടുത്ത വിഷയം ... അതിന് കൊട് കൈ
വാത്മീകീ,പ്രിയ,ശ്രീ,
പോങ്ങുമ്മൂടന്,ശിവകുമാര്‍,
പ്രയാസി,സജി,ചന്തു,
സാക്ഷരന്‍,ഉപാസന.ഹരിത്,
സതീര്ത്ഥ്യന്,മന്‍സൂര്‍,നവരുചിയന്‍-
വന്നുവായിച്ചു അഭിപ്രായങ്ങളും,ഇഷ്ട്ടങ്ങളും അറിയിച്ചതില്‍
മനസ്സുനിറഞ്ഞ സന്തോഷം.
സതീര്ത്ഥ്യന്,മന്‍സൂര്‍,നവരുചിയന്‍-
എന്തുകൊണ്ടാണു ഫോണ്ട്പ്രശ്നം വരുന്നതെന്ന്
മനസ്സിലാകുന്നില്ല.പതിവുരീതിയില്‍ത്തന്നെയാണ് ടൈപ്പ്ചെയ്തതു.
ചില്ലക്ഷരങ്ങള്‍ ശരിയ്ക്കുവരാത്തതു കാണ്ന്നുണ്ട്.. എനിയ്ക്കുംഅസ്വസ്ഥത തരുന്നുണ്ട്.
സനാതനന്-ഈ തുറന്ന അഭിപ്രായം,അതാണെനിയ്ക്ക് വേണ്ടത്.
ധ്വനി-ദൈവത്തെ അവര്വെറുത്തുവെന്നു തോന്നുന്നില്ല,ultimatum കൊടുത്തതാകണം.
ദീപൂ-കൂടുതല്‍ അര്ത്ഥതലങ്ങളിലെയ്യ്ക്കു കവിതയെ കൈപിടിച്ചുനടത്തിക്കോളു-:)
വേണു-“ ഓം പൂര്‍ണ്ണമദ:പൂര്‍ണ്ണമിദം..”
എന്നുതുടങ്ങുന്ന ആ ശാന്തിമന്ത്രം കണക്കില്‍ ഇങ്ങിനെയും
വിശദീകരിയ്ക്കാമെന്നു പറയുന്നു.
0-0=0 0+0=0
0/0=0 0x0=0
'Infinity' എന്ന സങ്കല്‍പ്പത്തിന്റെ
ആഴങ്ങള്‍..
വളരെ നന്നായിട്ടുണ്ട് താങ്കളെ പോലെ ചിന്തിക്കുന്നവരെയാണിനാടിനാവശ്യം
നല്ല കവിത
ലോകം അവര്‍ക്കായി പ്രാര്‍ത്ഥിച്ച ആ നാളുകളെ കുറിച്ച് വീണ്ടും ഓര്‍ത്തെടുക്കാനാവുന്നു...
നന്നായിട്ടുണ്ട്:)ഈ സംഭവം ഓര്‍ത്തപ്പോള്‍
ഉണ്ടായൊരിണ്ടല്‍ ബദ
മിണ്ടാവതല്ല മമ.
ലാഡനും ലാലെയും......
ഒരു കണ്ണീരു പോലും....
ഞാന്‍ ശസ്ത്രക്രിയയുടെ സമയത്ത് ഇറാനിലായിരുന്നു. പള്ളികളില്‍ അവര്‍ക്കായി ഉയര്‍ന്ന പ്രാര്തഥന ഇന്നും ചെവിയില്‍ മൂളുന്നു......
അനൂപ്,ദ്രൌപദി,കവിതയിഷ്ട്ടപ്പെട്ടെന്നറിയിച്ചതില് സന്തോഷം.
നജൂസ്-താല്‍പ്പര്യമുണര്‍ത്തിയ ഒരു വിവരമായിരുന്നു അതു
പ്രമോദ്-എനിയ്ക്കാ’ഇണ്ടല്‍’ പോകുമൊയെന്നൊന്നു ‘മീണ്ടി’നോക്കീതാണ്-പോയില്ലട്ടൊ :(
ഒരു കവിതയുടെ മൊത്തമുള്ള ഘടനയില്‍ ഏകതാനത(uniformity)ഉണ്ടായാല്‍ കൂടുതല്‍ സംവേദനക്ഷമമാകും അത് എന്നാണ് തോന്നുന്നത്. ഇതില്‍ അത് അവിടെയവിടെ അല്പം മുറിഞ്ഞുപോകുന്നതായി തോന്നുകയും ചെയ്തു.
എങ്കിലും, നഷ്ടമായിത്തീര്‍ന്ന ആ ഏകാന്തതയും,എതിര്‍ദിശകളിലേക്ക് വലിഞ്ഞുമുറുകുന്ന പ്രാണന്റെ കരച്ചിലും, മനസ്സില്‍ വല്ലാത്ത ‘കടച്ചില്’ ഉണ്ടാക്കുന്നുമുണ്ട്.
ഒന്നായതിനെ രണ്ടാക്കി, പിന്നെ, ഒടുവില്‍ ഇല്ലാതാക്കി ശാസ്ത്രം ‘വിജയിക്കുക‘യാണ്. നിങ്ങളെപ്പോലുള്ള കവികളും എഴുത്തുകാരുമാകട്ടെ, വേറിട്ട ഒരു അനുഭൂതിയെ നിര്‍മ്മിച്ച് ‘തോല്‍ക്കുക’യും ചെയ്യുന്നു. എനിക്ക് അഭികാമ്യം, പക്ഷേ ആ തോല്‍വിതന്നെയാണ്.
അഭിവാദ്യങ്ങളോടെ
രാജീവ്-എന്റെ ‘ദ്വദ്വം’വായിച്ചെഴുതിയ അഭിപ്രായം
ഇന്നാണ് കണ്ടതു(gmail ജോലി ശരിയ്ക്ക് ചെയ്യുന്നില്ല).വിശദമായെഴുതിയ കുറിപ്പ് ഏറെ സന്തോഷിപ്പിച്ചു.ഇതുപോലെയുള്ള വായനകളാണ്
വീണ്ടുമെഴുതണമെന്ന തോന്നലുണര്ത്തുന്നതു-
താങ്കള്‍ക്കും അതറിയാമല്ലൊ.
Post a Comment