Sunday, January 27, 2008

കാവ്യ ദു:ഖം

കവികള്‍
കയ്യിലെടുത്തോമനിച്ചോമനിച്ച്‌
ഭൂമിയിലെ പൂക്കളൊക്കെ
വാടിയുംകൊഴിഞ്ഞും പോയി.

ഭാവനാശീലറ്
തഴുകിത്തലോടി
കാടും മലകളും
ഉണങ്ങിപ്പോയി.

സ്വപ്നജീവികള്‍
കനവില്‍ക്കണ്ണാടി
നോക്കിനോക്കി
കടലുംനദിയും കലങ്ങിപ്പോയി.

മുറിവേല്ക്കുമെന്നു ഭയന്നു
മുന്‍‍പൊക്കെ
അടിച്ചുകൂട്ടി
വേലിയ്ക്കപ്പുറത്തേയ്ക്കെറിഞ്ഞ
ചില്ലുകഷ്ണങ്ങള്‍
തിരിയേ പെറുക്കിയെടുത്തു
നിരത്തിയാണു
ഞാനിപ്പോള്‍ കവിതയെഴുതുന്നത്‌.
--------------------
(മലയാളം വാരിക-2/4/2004)
----------------------------------------------------------------------------------------------------------------------------------


‘കാതോരം’

എന്ന ബ്ലോഗില്‍

ആദ്യം പോസ്റ്റ്ചെയ്ത
കവിതകളിവിടെ-

മരണപത്രം പ്രശ്നമാകുമ്പോള്

ആരോ

വ്ര്ണം

-------------------------------------------------------------------------------------------








25 comments:

ഭൂമിപുത്രി said...

കവിതയെഴുതാന്‍
വാക്കുകളില്ലാതായാല്‍പ്പിന്നെ
ചെയ്യാനുള്ളത്..

സാരംഗി said...

നന്നായിരിക്കുന്നു ..
പെറുക്കിയെടുത്ത ചില്ലുകഷ്ണങ്ങള്‍ നിരത്തിയൊരുക്കിയ കവിത മനോഹരം.

siva // ശിവ said...

വായിച്ചു....വളരെ ഇഷ്ടമായി....ഇനിയും ഇതുപോലെ എഴുതുക....

siva // ശിവ said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.

Sandeep PM said...

ചില്ലുകഷ്ണങ്ങളും തീര്‍ന്ന് കൊണ്ടിരിക്കുകയാണ്‌.എണ്ണിത്തീരുമ്പൊള്‍ പിന്നെയും പൂജ്യം തൊട്ട്‌ തുടങ്ങുമോ

സജീവ് കടവനാട് said...

കാവ്യ ദു:ഖം...!

ശെഫി said...

അവസാനത്തെ സ്റ്റാന്‍സ കവിതയെ വേറിട്ടതാക്കി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരമായ കവിത

ശ്രീ said...

നന്നായിരിയ്ക്കുന്നു, വരികള്‍!
:)

Sanal Kumar Sasidharan said...

മുറിയട്ടെ ഉരുക്കുപോലുള്ള ഹൃദയങ്ങളും

മന്‍സൂര്‍ said...

ഭൂമിപുത്രി...

ജലതരംഗം നന്നായിരിക്കുന്നു.....
നല്ല നല്ല കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

കാതോരം ടെബ്ലേറ്റ്‌ മാറ്റുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നുന്നു.
നല്ല രചനകള്‍ ശ്രദ്ധിക്കപ്പെടും എന്നത്‌ തീര്‍ച്ച.
അക്ഷരങ്ങള്‍....ശരിക്കും വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌..കഴിയുന്നതും പാരഗ്രാഫായി എഴുതുക...

എല്ലാ ഭാവുകങ്ങളും നേരുന്നു

സമയം വെറുതെ ഇഴയുന്നു എന്ന്‌ തോന്നുബോല്‍
ഇവിടെ സന്ദര്‍ശിക്കുക.....
നിറകൂട്ട്‌


നന്‍മകള്‍ നേരുന്നു

വേണു venu said...

വേലിയ്ക്കപ്പുറത്തേയ്ക്കെറിഞ്ഞ
ചില്ലുകഷ്ണങ്ങള്‍
തിരിയേ പെറുക്കിയെടുത്തു
നിരത്തിയാണു
ഞാനിപ്പോള്‍ കവിതയെഴുതുന്നത്‌.

കൊള്ളാം.:)

ഹരിത് said...

കൊള്ളാം

Murali K Menon said...

ഈ ഭൂമിപുത്രി കാരണം ഒന്ന് തഴുകാനോ, തലോടാനോ, ഓമനിക്കാനോ, സ്വപ്നം കാണാനോ പറ്റാണ്ടായി ട്ടാ.. കാരണം വാടുമെന്നും, കൊഴിയുമെന്നും, ഉണങ്ങുമെന്നൊക്കെയുള്ള പേടി തന്നെ..

നന്നായിട്ടുണ്ട്.

ജ്യോനവന്‍ said...

എഴുതിയിടത്തൊക്കെ എഴുതാത്തതില്‍ പതിഞ്ഞുരഞ്ഞ വേദന.
വായിച്ചിടത്തൊക്കെ വായിച്ചതിലേറെ മുറിവേറ്റു!

Unknown said...

കവിത വായിച്ചു , മനസ്സിനെ സ്പര്‍ശിച്ചു . കൂടുതല്‍ എന്തെങ്കിലും പറയാന്‍ കവിതയുടെ വ്യാകരണം അറിയില്ല ..!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായി തോന്നി..

ഭൂമിപുത്രി said...

സാരംഗീ,ശിവകുമാര്‍,വാത്മീകി,ദീപു,കിനാവേ,
പ്രിയ,ശ്രീ,വേണു,ഹരിത്,സുകുമാരന്‍സര്‍,വഴിപോക്കന്‍,
കവിത ഇഷ്ട്ടമായെന്നരിയിച്ചതില്‍ വളരെ സന്തോഷമുണ്ട് കേട്ടൊ.

മുരളീ,എനിയ്ക്കുമതു തന്നെയാണു പ്രശ്നം :)

ജ്യോനവന്‍,സനാതനന്‍-മുറിഞ്ഞാലും ഇല്ലെങ്കിലും
വേറേവഴിയൊന്നുമില്ലല്ലൊ കവികള്‍ക്കിനി,അല്ലേ?

കവിതയുടെ മനസ്സു കണ്ടെടുത്തതില്‍ സന്തോഷം ശെഫി.

പറഞ്ഞകാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം മന്‍സൂര്‍.

Linesh Narayanan said...

കറുപ്പില്‍ കറുപ്പ്, കണ്ണ് പിടിക്കില്ലാട്ടോ...
അതോ ഭാവനയെ പ്പോലെ അതും കലങ്ങിപ്പോയതാണോ..?

ഭൂമിപുത്രി said...

സഹ്യന്‍,പ്രശ്നംചൂണ്ടിക്കാണിച്ചതിനു സന്തോഷം.
കളര്‍മാറ്റിയിട്ടുണ്ട്,നോക്കുമല്ലൊ

ഹരിശ്രീ said...

നന്നായിരിയ്കുന്നു...

Mahesh Cheruthana/മഹി said...

ഭൂമിപുത്രി,
കവിത ഇഷ്ടമായി!
ജലതരംഗത്തീല് ഇനിയും എഴുതുക!
എല്ലാ ഭാവുകങ്ങളും !

Rajeeve Chelanat said...

സംശയമെന്തിന്? ഓരോ ചില്ലുകഷ്ണങ്ങളിലും ഓരോ പ്രപഞ്ചമില്ലേ? കാഴ്ചയുടെ ആ ‘നിറ പൊലിപ്പ്’ മറ്റെവിടെയാണ് കിട്ടുക? സയാമീസ് ഇരട്ടകളിലും ഈ കവിതയിലും അത് കാണുകയും ചെയ്തു. സയാമീസുകളെക്കുറിച്ചുള്ള കവിതയിലെ ആ ഏകാന്തതയുടെ അഭാവത്തെക്കുറിച്ചുള്ള സൂചന, ഭീകരമായി അനുഭവപ്പെട്ടു.

ഇതിനുമുന്‍പ് ഈ ബ്ലോഗ്ഗ് ശ്രദ്ധിച്ചില്ലല്ലോ എന്നൊരു വിഷമവും. ബ്ലോഗ്ഗിലെ വായന വളരെ പരിമിതമാണ്. സമയനഷ്ടമാകുമെന്ന ഭയവും. ചിലത് വായിച്ചിട്ട് അതിസാരം തന്നെ സംഭവിച്ചിട്ടുമുണ്ട്.

വേറിട്ട എഴുത്ത്. നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

അഭിവാദ്യങ്ങളോടെ

ഭൂമിപുത്രി said...

ഹരിശ്രീ,മഹേഷ് :എന്റെ ‘കാവ്യദു:ഖ’ത്തിനിട്ട
കമന്റൂകള്‍ ഇന്നാണ്‍ കണ്ടതു.
വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെനന്ദി

രാജീവ്-ഈ വായന,ഇതുമൊരദ്ഭുതമായിരുന്ന!
കവിത ഗൌരവമായുള്‍ക്കൊണ്ട് കിട്ടുന്ന
ആസ്വാദനം പോലെയൊരു സന്തോഷം മ്റ്റൊന്നില്ലല്ലൊ.ഈ വാക്കുകള്‍ കണ്ട്,അതറിയിയ്ക്കാന്‍ വൈകിപ്പോയല്ലൊ എന്ന വിഷമം മാത്രം.